Women

50 കഴിഞ്ഞോ...? പാല്‍ നിറയെ കുടിച്ചോളൂ

50 കഴിഞ്ഞോ...? പാല്‍ നിറയെ കുടിച്ചോളൂ
X

സാധാരണയായി നമ്മുടെ വീടുകളിലെല്ലാം കണ്ടുവരുന്നതാണ് സ്ത്രീകള്‍ പൊതുവെ പാല്‍ കുടിക്കല്‍ കുറവാണ്. പുരുഷന്‍മാര്‍ക്ക് പാല്‍ ചായ കൊടുക്കുമ്പോള്‍ സ്ത്രീകള്‍ കട്ടന്‍ചായയില്‍ ഒതുക്കും. എന്നാല്‍ നേരെ തിരിച്ചാണു വേണ്ടതെന്നാണ് പഠനം. ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ഭക്ഷണത്തില്‍ പാല്‍ വേണമെന്നാണു വിദഗ്ധര്‍ പറയുന്നത്. എല്ലിനെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പടെ അസുഖങ്ങളെ ചെറുക്കാന്‍ പാല്‍ സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവ എല്ലിന് ബലം വര്‍ധിപ്പിക്കും. സമ്പൂര്‍ണ സമീകൃത ആഹാരമായ പാലില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ എ, ബി1, ബി 2, ബി 12, ഡി, പൊട്ടാസിയം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളുടെ സാന്നിധ്യമാണ് ആരോഗ്യപാനീയമാക്കുന്നത്.

പാല്‍ രാത്രി നിര്‍ബന്ധമായും കുടിക്കണമെന്നു പറയുന്നവരും ഉണ്ട്. ഉറക്കത്തിന്റെ ഗുണം വര്‍ധിപ്പിക്കാനും നല്ല ഉറക്കം കിട്ടാനും പാലില്‍ അടങ്ങിയ അമിനോ ആസിഡ് ആയ ട്രൈപ്‌ടോഫന്‍ സഹായിക്കും. അമിനോ ആസിഡിന്റെ സഹായത്തോടെ ഉറക്കത്തിന്റെ ഗതി നിര്‍ണയിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറോടോണിനും മെലാടോണിനും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് കാരണം. മാത്രവുമല്ല, ഉറക്കത്തെ ഇല്ലാതാക്കുന്ന ഇന്‍സോമാനിയ രോഗത്തെ ചെറുക്കാനും രാത്രി പാല്‍ കുടിക്കുന്നത് നല്ലതാണ്.

കുട്ടികള്‍ക്ക് രാവിലെ പാല്‍ കൊടുക്കുന്നത് നല്ലതാണെങ്കിലും മുതിര്‍ന്നവര്‍ക്ക് രാവിലെ പാല്‍ കുടിക്കുന്നത് ദോഷം ചെയ്യും. ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ രൂപപ്പെടാന്‍ ഇത് കാരണമാവും.

Next Story

RELATED STORIES

Share it