കുട്ടികളെ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കാന്‍ 'ഗൂഗിള്‍ ബോലോ'

ഓഫ് ലൈനിലും ഇത് ഉപയോഗിക്കാമെന്നത് സ്വീകാര്യത വര്‍ധിപ്പിക്കുന്നു

കുട്ടികളെ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കാന്‍ ഗൂഗിള്‍ ബോലോ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗാമീണ വിദ്യാര്‍ഥികളില്‍ വായനാ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബോലോ ആപ്ലിക്കേഷനുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്‌നിഷന്‍, ടെക്സ്റ്റ് റ്റു സ്പീച്ച് എന്നീ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി നിര്‍മിച്ച ബോലോ ആപ്പ് സൗജന്യമായി ലഭിക്കും. മാത്രമല്ല, ഓഫ് ലൈനിലും ഇത് ഉപയോഗിക്കാമെന്നത് സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിവും വായിക്കുന്ന ഓരോ വാക്കും എങ്ങനെയെന്ന് ഉച്ചരിക്കേണ്ടതെന്ന് ആപ്ലിക്കേഷന്‍ പഠിപ്പിക്കും. ആന്‍ഡ്രോയിഡ് കിറ്റ് ക്യാറ്റ് പതിപ്പിന് ശേഷമുള്ള എല്ലാ ആന്‍ഡ്രോയിഡ് പതിപ്പിലും ബോലോ ആപ്പ് ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ക്രയാണ് ബോലോ ആപ്പിന്റെ ലക്ഷ്യം. ഇതോടൊപ്പം ദിയ എന്ന പേരില്‍ ഒരു വെര്‍ച്വല്‍ അസിസ്റ്റന്റിനെയും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിയ കുട്ടികളെ വായനയില്‍ പ്രോല്‍സാഹിപ്പിക്കുകയും അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ചെയ്യും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ദിയയ്ക്ക് സംസാരിക്കാനാവും. നന്നായി വായിച്ചാല്‍ സബാഷ് എന്നോ വെരിഗുഡ് എന്നോ പറഞ്ഞ് പ്രോല്‍സാഹിപ്പിക്കും. അഥവാ തെറ്റിപ്പോയാല്‍ അത് ചൂണ്ടിക്കാട്ടും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നിരവധി കഥകളും ആപ്പില്‍ ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നടത്തിയ നീക്കം വിജയകരമാണെന്നാണ് ഗൂഗിളിന്റെ അഭിപ്രായം.
BSR

BSR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top