- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അപകടത്തിലായത് ഹിന്ദുക്കളല്ല; അവരുടെ പ്രതിനിധികളെന്ന് അവകാശപ്പെടുന്നവരുടെ നിലനില്‍പ്പ്'
ശരിക്കും ഹിന്ദുക്കള്‍ അപകടത്തിലാണോ ? ഹിന്ദുക്കള്‍ക്കുവേണ്ടി ഒരുമിച്ചുനില്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?

കോഴിക്കോട്: രാജ്യത്ത് കാലങ്ങളായി മതവികാരം ഇളക്കിവിട്ട് രാഷ്ട്രീയലാഭം കൊയ്യുകയാണ് ബിജെപി നേതാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പരസ്യമായി മതവും ജാതിയും പറഞ്ഞ് തിരഞ്ഞെടുപ്പുകളില്‍ വോട്ടുതേടുന്ന സംഘപരിവാര്‍ നേതാക്കളുടെ പ്രസംഗങ്ങളും വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. ഹിന്ദുക്കളുടെ പ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരം നേതാക്കള്‍ക്ക് ചുട്ടമറുപടി നല്‍കുന്ന എം എസ് സഞ്ജീവ് എന്നയാളുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
എം എസ് സഞ്ജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ ഹിന്ദു സുഹൃത്തുക്കളോട്, ബന്ധുക്കളോട്, സഹപ്രവര്‍ത്തകരോട്, നാട്ടുകാരോട്
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 80 ശതമാനത്തോളം വരും ഹിന്ദുസമൂഹം. കഴിഞ്ഞ 70 വര്‍ഷമായി ഹിന്ദുക്കളുടെ പ്രതിനിധികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരില്‍നിന്ന് നമ്മള്‍ കേള്‍ക്കുന്നതാണ് ഹിന്ദുക്കള്‍ അപകടത്തിലാണെന്ന വാക്കുകള്‍. ശരിക്കും ഹിന്ദുക്കള്‍ അപകടത്തിലാണോ ? ഹിന്ദുക്കള്‍ക്കുവേണ്ടി ഒരുമിച്ചുനില്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? മതത്തിന്റെ പേര് പറഞ്ഞ് നിങ്ങളെ കോരിത്തരിപ്പിക്കുന്നതല്ലാതെ ഇവര്‍ നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ ജീവിത നന്‍മയ്ക്ക് വേണ്ടി എന്താന്ന് ചെയ്തുതന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?
ഇവരുടെ വാക്കുകേട്ട് ഹിന്ദുക്കളെ രക്ഷിക്കാന്‍ നിങ്ങള്‍ അവരെ അധികാരത്തിലെത്തിച്ചില്ലേ ? എന്നിട്ടവര്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ ? നിങ്ങളുടെ ബാങ്ക് ലോണിന്റെ ഇഎംഐ കുറഞ്ഞോ, ഗ്യാസ് വില കുറഞ്ഞോ, ഇന്ധനവില കുറഞ്ഞോ, നിത്യോപയോഗസാധനങ്ങളുടെ വിലകുറഞ്ഞോ, നിങ്ങള്‍ക്ക് ജോലികിട്ടിയോ, നിങ്ങളുടെ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ, വിദ്യാഭ്യാസം കഴിഞ്ഞാല്‍ അവര്‍ക്ക് ജോലി ഉറപ്പാണോ, നിങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ നല്ല ചികില്‍സ ലഭിക്കുന്നുണ്ടോ,
നിങ്ങളുടെ കച്ചവടം മെച്ചപ്പെട്ടോ, നാട്ടില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടോ ? അവര്‍ അധികാരത്തില്‍ വന്നിട്ടും നിങ്ങളോട് ഇതുതന്നെയല്ലേ ഇപ്പോഴും പറയുന്നത് ? 'ഹിന്ദു അപകടത്തിലാണെന്ന്'. ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കൂ, ഹിന്ദുവല്ല അപകടത്തില്‍, അവരാണ് അപകടത്തില്‍, അവരുടെ നിലനില്‍പ്പാണ് അപകടത്തില്‍. അതുകൊണ്ടാണ് അവര്‍ നിങ്ങളെ മറ്റൊന്നും ചിന്തിക്കാന്‍ അനുവദിക്കാതെ എപ്പോഴും മതത്തെപ്പറ്റി മാത്രം നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ദയവുചെയ്ത് നിങ്ങള്‍ ചിന്തിക്കൂ, രാജ്യത്തിന്റെ നല്ലഭാവിക്കുവേണ്ടി നിലകൊള്ളൂ.
എന്‍ബി: ലൈക്ക്‌കൊണ്ട് ഒരു കാര്യവുമില്ല, ഇതില്‍ വല്ല സത്യമുണ്ടെന്ന് തോന്നിയാല്‍ നിങ്ങള്‍ ദയവുചെയ്ത് ഷെയര്‍ ചെയ്യൂ, ആര്‍ക്കെങ്കിലും നല്ലബുദ്ധി തോന്നിയാലോ.
RELATED STORIES
ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറി യുകെ; ഡിയെഗോ ഗാസിയയിലെ യുഎസ്...
23 May 2025 1:49 PM GMTകെട്ടിടത്തിനു മുകളില്‍നിന്ന് ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണു;...
23 May 2025 1:21 PM GMTഹജ്ജ്-2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പര്‍ 3911 വരെയുള്ളവര്‍...
23 May 2025 1:16 PM GMTമദ്റസകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കും: ജം...
23 May 2025 1:10 PM GMTദലിത് വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ച് താഴെയിട്ടു; ഇനി കയറിയാല്‍...
23 May 2025 12:55 PM GMTആലുവയിലെ കുഞ്ഞ് പീഡനത്തിനിരയായത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്: സനൂജ...
23 May 2025 12:15 PM GMT