'തട്ടത്തോടല്ല, തട്ടം പ്രതിനിധീകരിക്കുന്ന മതത്തോടാണ് സംഘികളുടെ ചൊറിച്ചില്‍'; ജോഷിന രാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്
'തല മറയ്ക്കുക' എന്നത് part of being a Muslim girl എന്നാണ് സംഘി ഹൂളിഗെന്‍സിന് നേരെ ഒറ്റയാള്‍ പ്രതിരോധം തീര്‍ത്ത് ഇന്റര്‍നെറ്റില്‍ ആളുകളുടെ പ്രതീക്ഷയായി തീര്‍ന്ന 'മുസ്‌കാന്‍' എന്ന കര്‍ണ്ണാടകക്കാരിയായ വിദ്യാര്‍ത്ഥിനി പറഞ്ഞത്. വിശ്വാസികളായ എന്റെ കൂട്ടുകാരികളായ പല സ്ത്രീകള്‍ക്കും അതങ്ങനെ തന്നെയാണ്'. ജോഷിന കുറിച്ചു.

കര്‍ണാടകയിലെ ഹിജാബ് നിരോധനം ശിരോവസ്ത്രചര്‍ച്ചയില്‍ മാത്രമൊതുക്കാതെ ഇതൊരു വിദ്യാഭ്യാസവകാശനിഷേധമായി എടുക്കണമെന്ന വാദം സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നു. 'കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നത്തെ ശിരോവസ്ത്രചര്‍ച്ചയില്‍ മാത്രമൊതുക്കാതെ ഇതൊരു വിദ്യാഭ്യാസവകാശനിഷേധമായി എടുക്കണം. അതല്ലാത്തവര്‍ എന്ത് പ്രോഗ്രെസ്സീവ് ആണെന്ന് പറഞ്ഞാലും ഉള്ളില്‍ സംഘി ക്ലോണുകളാണെന്ന് പറയേണ്ടി വരും. തട്ടത്തോടല്ല തട്ടം പ്രധാനമായും പ്രതിനിധീകരിക്കുന്ന മതത്തോടാണ് സംഘികളുടെ ചൊറിച്ചില്‍ എന്ന് ദയവായി ഈയവസരത്തില്‍ ജനാധിപത്യവിശ്വാസികള്‍ മനസ്സിലാക്കുക'. ജോഷിന രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'മുസ്‌ലിം ജനസംഖ്യ നന്നായുള്ള ഒരു നാട്ടില്‍ വളര്‍ന്ന എനിയ്ക്ക് കുട്ടിക്കാലം തൊട്ടേ ഒരുമിച്ച് പഠിച്ചതും അല്ലാത്തതുമായ ഒരുപാട് മുസ്‌ലിം സ്ത്രീകള്‍ ആത്മമിത്രങ്ങളായുണ്ട്. ഇന്നത്തെ നമ്മുടെ സാമൂഹ്യ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ തട്ടമോ ഹിജാബോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ചാല്‍ എത്രപേര്‍ക്ക് അത് അനുസരിക്കാന്‍ കഴിയും? 'തല മറയ്ക്കുക' എന്നത് part of being a Muslim girl എന്നാണ് സംഘി ഹൂളിഗെന്‍സിന് നേരെ ഒറ്റയാള്‍ പ്രതിരോധം തീര്‍ത്ത് ഇന്റര്‍നെറ്റില്‍ ആളുകളുടെ പ്രതീക്ഷയായി തീര്‍ന്ന 'മുസ്‌കാന്‍' എന്ന കര്‍ണ്ണാടകക്കാരിയായ വിദ്യാര്‍ത്ഥിനി പറഞ്ഞത്. വിശ്വാസികളായ എന്റെ കൂട്ടുകാരികളായ പല സ്ത്രീകള്‍ക്കും അതങ്ങനെ തന്നെയാണ്'. ജോഷിന കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുസ്ലീം ജനസംഖ്യ നന്നായുള്ള ഒരു നാട്ടില്‍ വളര്‍ന്ന എനിയ്ക്ക് കുട്ടിക്കാലം തൊട്ടേ ഒരുമിച്ച് പഠിച്ചതും അല്ലാത്തതുമായ ഒരുപാട് മുസ്ലീം സ്ത്രീകള്‍ ആത്മമിത്രങ്ങളായുണ്ട്. പഴയ കൊളീഗ്‌സും ബിസിനസ് ബന്ധങ്ങളുള്ളവരുമുണ്ട്.
അവരില്‍ ചിലര്‍ തട്ടവും ചിലര്‍ ഹിജാബും ഉപയോഗിക്കുകയും, ചിലര്‍ മതവിശ്വാസികളായിരിക്കെ തന്നെ പൊതുവിടങ്ങളില്‍ ശിരോവസ്ത്രം ഉപയോഗിക്കാതിരിക്കുകയും, ചിലര്‍ മതത്തെ തന്നെ രൂക്ഷമായി വിമര്‍ശിക്കുന്നവരുമാണ്. എന്റെ ചോദ്യമിതാണ്; ഇന്നത്തെ നമ്മുടെ സാമൂഹ്യ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ തട്ടമോ ഹിജാബോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ചാല്‍ എത്രപേര്‍ക്ക് അത് അനുസരിക്കാന്‍ കഴിയും? 'തല മറയ്ക്കുക' എന്നത് part of being a Muslim girl എന്നാണ് സംഘി ഹൂളിഗെന്‍സിന് നേരെ ഒറ്റയാള്‍ പ്രതിരോധം തീര്‍ത്ത് ഇന്റര്‍നെറ്റില്‍ ആളുകളുടെ പ്രതീക്ഷയായി തീര്‍ന്ന 'മുസ്‌കാന്‍' എന്ന കര്‍ണ്ണാടകക്കാരിയായ വിദ്യാര്‍ത്ഥിനി പറഞ്ഞത്. വിശ്വാസികളായ എന്റെ കൂട്ടുകാരികളായ പല സ്ത്രീകള്‍ക്കും അതങ്ങനെ തന്നെയാണ്.
ഇത് പറഞ്ഞപ്പോള്‍ ഒരു കൃസംഘി സ്ത്രീ എന്നോട് 'വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വേണ്ട. അല്ലാത്തപ്പോള്‍ ഇട്ടോട്ടെ'എന്ന്. അങ്ങനെ വേണ്ടുമ്പോള്‍ മാത്രം ഇടേണ്ടുന്ന ഒന്നാണോ മുസ്‌ലിം മതവിശ്വാസികളായ പല സ്ത്രീകള്‍ക്കും തട്ടം?! പള്ളിയില്‍ കയറുമ്പോള്‍ മാത്രം സാരിത്തുമ്പോ ഷോളോ തലയിലേയ്ക്കിടുന്ന കൃസ്ത്യന്‍ രീതിയെപ്പോലൊന്ന്?
അങ്ങനെയെങ്കില്‍ അദ്ധ്യാപകര്‍ ഹിന്ദു ബ്രാഹ്മണപാട്രിയാര്‍ക്കി ചിഹ്നങ്ങളായ താലി, കുങ്കുമം എന്നിവ ഒഴിവാക്കിയും കന്യാസ്ത്രീകള്‍ ശിരോവസ്ത്രമിടാതെയും സ്‌കൂളുകളില്‍ വന്ന് പഠിപ്പിക്കട്ടെ എന്നു പറഞ്ഞാല്‍?
എന്നാല്‍ കര്‍ണ്ണാടകയിലെ മുസ്ലീം പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള യാതൊരു ചോദ്യവും തിരിച്ച് ചോദിക്കുന്നില്ല. അവര്‍ സംസാരിക്കുന്നത് പൗരാവകാശത്തെപ്പറ്റിയും നീതിനിഷേധത്തെപ്പറ്റിയും സാര്‍വ്വത്രികവിദ്യാഭ്യാസത്തെപ്പറ്റിയുമാണ്. അതുകൊണ്ടു തന്നെ തട്ടം/ഹിജാബ് വിരുദ്ധര്‍ കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നത്തെ ശിരോവസ്ത്രചര്‍ച്ചയില്‍ മാത്രമൊതുക്കാതെ ഇതൊരു വിദ്യാഭ്യാസവകാശനിഷേധമായി എടുക്കണം. അതല്ലാത്തവര്‍ എന്ത് പ്രോഗ്രെസ്സീവ് ആണെന്ന് പറഞ്ഞാലും ഉള്ളില്‍ സംഘി ക്ലോണുകളാണെന്ന് പറയേണ്ടി വരും. തട്ടത്തോടല്ല തട്ടം പ്രധാനമായും പ്രതിനിധീകരിക്കുന്ന മതത്തോടാണ് സംഘികളുടെ ചൊറിച്ചില്‍ എന്ന് ദയവായി ഈയവസരത്തില്‍ ജനാധിപത്യവിശ്വാസികള്‍ മനസ്സിലാക്കുക.
അവസാനമായി ഇതുമാത്രം ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു യൂണിഫോം ചര്‍ച്ചയോ മതചര്‍ച്ചയോ ആയിട്ടല്ല വിദ്യാഭ്യാസാവകാശ ചര്‍ച്ചയായിട്ടാണീ വിഷയം ഇപ്പോള്‍ മുമ്പിട്ട് നില്‍ക്കേണ്ടത്.
RELATED STORIES
സിപിഎം മേയര് ആര്എസ്എസ് വേദിയില്; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര് ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT