കലാവിനോദങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കും വേദിയൊരുക്കി സില്‍വര്‍ സ്‌റ്റോം

നാലു വയസു മുതല്‍ ഏഴു വയസു വരെയും എട്ടു വയസു മുതല്‍ 12 വയസു വരെയും രണ്ട് കാറ്റഗറികളിലായി കുട്ടികള്‍ക്കുവേണ്ടിയുള്ള സില്‍വര്‍‌സ്റ്റോം പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് ഫാഷന്‍ ഷോ മല്‍സരം യുവ സംഗീത കലാകാരന്മാരുടെ സമ്മര്‍ റിഥം ബാന്‍ഡ് മല്‍സരം എന്നിവയും നടക്കും.50,000 രൂപയാണ് ഒന്നാം സമ്മാനം.30,000 രൂപ,20,000 രൂപ എന്നിവ യഥാക്രമം രണ്ടും മൂന്നും സമ്മാനമായി നല്‍കും. ഇത് കൂടാതെ ജഗതി ശ്രീകുമാര്‍ ടിക് ടോക്ക് മല്‍സരവും നടക്കും. സ്മാര്‍ട്ട് ഫോണാണ് ഒന്നാം സമ്മാനം.

കലാവിനോദങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കും വേദിയൊരുക്കി സില്‍വര്‍ സ്‌റ്റോം

കൊച്ചി: സമ്മര്‍ ആഘോഷങ്ങളുടെ ഭാഗമായി രണ്ടുമാസം നീണ്ടുനില്‍ക്കുന്ന കലാ വിനോദങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കും സില്‍വര്‍ സ്‌റ്റോം, സ്്‌നോ സ്റ്റോം ഇത്തവണ വേദിയാവുകയാണെന്ന് സില്‍വര്‍ സ്‌റ്റോം ഡയറക്ടര്‍മാരായ കെ രാമചന്ദ്രന്‍,സിറാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാലു വയസു മുതല്‍ ഏഴു വയസു വരെയും എട്ടു വയസു മുതല്‍ 12 വയസു വരെയും രണ്ട് കാറ്റഗറികളിലായി കുട്ടികള്‍ക്കുവേണ്ടിയുള്ള സില്‍വര്‍‌സ്റ്റോം പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് ഫാഷന്‍ ഷോ മല്‍സരം യുവ സംഗീത കലാകാരന്മാരുടെ സമ്മര്‍ റിഥം ബാന്‍ഡ് മല്‍സരം എന്നിവയും നടക്കും.50,000 രൂപയാണ് ഒന്നാം സമ്മാനം.30,000 രൂപ,20,000 രൂപ എന്നിവ യഥാക്രമം രണ്ടും മൂന്നും സമ്മാനമായി നല്‍കും. ഇത് കൂടാതെ ജഗതി ശ്രീകുമാര്‍ ടിക് ടോക്ക് മല്‍സരവും നടക്കും. സ്മാര്‍ട്ട് ഫോണാണ് ഒന്നാം സമ്മാനം.

പരീക്ഷ ഹാള്‍ ടിക്കറ്റും സ്‌കൂള്‍ ഐഡി കാര്‍ഡും ഹാജരാക്കുന്ന എസ്എസ്എല്‍സി, പ്ലസ് വണ്‍,പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും കൂടെ വരുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്ന സ്‌പെഷ്യല്‍ ഓഫര്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും ഇവര്‍ പറഞ്ഞു.ഓണ്‍ലൈന്‍ ബുക്കിംഗിന് 10 ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കും. ഈ വേനലവധിക്കാലത്ത് സന്ദര്‍ശകര്‍ക്കായി അമ്പതില്‍പരം ഡ്രൈ വാട്ടര്‍ റൈഡുകളും സില്‍വര്‍‌സ്റ്റോം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കിഡ്‌സ് ഗെയിനൊപ്പം പൂള്‍ ഗെയിമുകലും ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.കേരളം കടുത്ത വേനലില്‍ ചുട്ടുപൊള്ളുമ്പോള്‍ മൈനസ് 10 ഡിഗ്രി തണിപ്പിലാണ് സ്‌നോ സ്റ്റോമെന്നും ഇവര്‍ പറഞ്ഞു. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശനസമയം. മാര്‍ക്കറ്റിംഗ് മാനേജര്‍ വിനു കോര്‍ഡിനേറ്റര്‍ ശ്യാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു


RELATED STORIES

Share it
Top