News

33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും

26 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 18ല്‍ നിന്ന് 12ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല്‍ നിന്ന് 18 ആക്കിയും വെട്ടിക്കുറച്ചു.

33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും
X

ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങളടക്കം 33 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും. ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 18ല്‍ നിന്ന് 12ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല്‍ നിന്ന് 18 ആക്കിയും വെട്ടിക്കുറച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം. സിമന്റിന്റെയും മോട്ടോര്‍ വാഹന ഉപകരണങ്ങളുടെ നികുതി കുറച്ചിട്ടില്ലെങ്കിലും വീല്‍ചെയര്‍ ഉള്‍പ്പടെ ഭിന്നശേഷിയുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ ജി എസ് ടി 28 ല്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.

വില കുറയുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്


*ടയര്‍, വിസിആര്‍, ബില്ല്യാട്‌സ്, സ്‌നൂക്കര്‍ എന്നിവയുടെ നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി.

*വീല്‍ചെയറിന്റെ ജിഎസ്ടി 28ല്‍ നിന്ന് അഞ്ചു ശതമാനമാക്കി.

*32 ഇഞ്ച് വരെയുള്ള ടിവിയുടെ ജിഎസ്ടി 28ല്‍ നിന്ന് 18 ശതമാനമാക്കി.

*സിനിമാ ടിക്കറ്റിന്റെ നികുതി കുറച്ചു. നൂറ് രൂപ വരെയുള്ള ടിക്കറ്റിന്റെ നികുതി 28ല്‍ നിന്ന് പന്ത്രണ്ടാക്കി. നൂറ് രൂപക്ക് മുകളിലുള്ളത് 18 ശതമാനമാക്കി.

*ശീതികരിച്ച പച്ചക്കറിയുടെ നികുതി ഒഴിവാക്കി്.

*തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റുകളുടെ ജിഎസ്ടി 5 ശതമാനമാക്കി. ബിസിനസ് കഌസിലും ചാര്‍ട്ടേഡ് വിമാനങ്ങളിലും ആണെങ്കില്‍ 12 ശതമാനമായിരിക്കും നികുതി.


ആഢംഭര വസ്തുക്കള്‍. മദ്യം, പുകയില ഉല്‍പ്പന്നങ്ങളടെ ജിഎസ്ടി നിരക്കില്‍ മാറ്റമില്ല


അതേസമയം, ആഢംഭര വസ്തുക്കളുടേയും മദ്യം ലഹരി ഉല്‍പ്പന്നങ്ങളുടേയും ജിഎസ്ടി നിരക്ക് കുറച്ചില്ല. നിലവില്‍ ഇവയുടെ ജിഎസ്ടി സ്ലേബ് 28 ആണ്.




Next Story

RELATED STORIES

Share it