നൂതന സംരംഭക കാഴ്ച്ചപ്പാടുകളൊരുക്കി ടൈ വിമന്‍ ഇന്‍ ബിസിനസ്സ്

സ്ത്രീകള്‍ സംരംഭകരാവുന്നത് തികച്ചും വ്യക്തിപരമായ തീരുമാനം വഴിയല്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ അവളുടെ തീരുമാനങ്ങള്‍ കുടുംബ തീരുമാനങ്ങളാണ്. കുടുംബത്തിന്റെ സാമൂഹിക കാഴ്ചപ്പാട് ഒരു സ്ത്രീയുടെ സര്‍ഗ്ഗാത്മകത സംരംഭകത്വം എന്നിവയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കാലങ്ങളായി ലിംഗ വിവേചനം മറയ്ക്കുന്നതില്‍ സമൂഹം മിടുക്ക് കാട്ടുന്നുണ്ട്. പലപ്പോഴും അത് തിരിച്ച്ചറിയാനും , വ്യക്തമാക്കാനും സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല.

നൂതന സംരംഭക കാഴ്ച്ചപ്പാടുകളൊരുക്കി ടൈ വിമന്‍ ഇന്‍ ബിസിനസ്സ്

കൊച്ചി: വനിതാ സംരംഭകര്‍ക്കും പ്രഫഷണലുകള്‍ക്കും മുന്നില്‍ പുതിയ സംരംഭകത്വ കാഴ്ച്ചപ്പാടുകളും വ്യത്യസ്തമയ മോഡലുകളും, റോഡ് മാപ്പുകളും നിര്‍വചിച്ചു കൊണ്ട് വനിതാ സംരംഭകരുടെ സംസ്ഥാന സമ്മേളനം വിമന്‍ ഇന്‍ ബിസിനസ് നടന്നു.ടൈ കേരളയും, വിമന്‍ എന്റെര്‍പ്രണേഴ്സ് നെറ്റ്വര്‍ക്കും (വെന്‍) സംയുക്തമായി 'ഡെയര്‍ ടു ഡ്രീം' എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ നിര്‍വ്വഹിച്ചു.സ്ത്രീകള്‍ സംരംഭകരാവുന്നത് തികച്ചും വ്യക്തിപരമായ തീരുമാനം വഴിയല്ലെന്ന് അരുണ സുന്ദരരാജന്‍ പറഞ്ഞു.

നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ അവളുടെ തീരുമാനങ്ങള്‍ കുടുംബ തീരുമാനങ്ങളാണ്. കുടുംബത്തിന്റെ സാമൂഹിക കാഴ്ചപ്പാട് ഒരു സ്ത്രീയുടെ സര്‍ഗ്ഗാത്മകത സംരംഭകത്വം എന്നിവയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.കാലങ്ങളായി ലിംഗ വിവേചനം മറയ്ക്കുന്നതില്‍ സമൂഹം മിടുക്ക് കാട്ടുന്നുണ്ട്. പലപ്പോഴും അത് തിരിച്ച്ചറിയാനും , വ്യക്തമാക്കാനും സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. പക്ഷേ അത് ആഴത്തില്‍ വേരൂന്നിയതാണ്. എല്ലാ സ്ത്രീകളും ഏതെങ്കിലും രൂപത്തില്‍ അത് അഭിമുഖീകരിക്കുന്നുണ്ടെന്നും അരുണ സുന്ദരരാജന്‍ കൂട്ടിച്ചേര്‍ത്തു.ഓരോ സംരംഭകനും വിജയിക്കാനുള്ള കഴിവുള്ള ഒരു മാതൃകയാണ് സമൂഹത്തിന് ആവശ്യം. കല, സാഹിത്യം, പാചകം തുടങ്ങിനിരവധി ക്രിയേറ്റീവ് മേഖലകള്‍ ഇതുവഴി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും അരുണ സുന്ദരരാജന്‍പറഞ്ഞു.ടൈ കേരള പ്രസിഡന്റ എം.എസ്.എ കുമാര്‍, അധ്യക്ഷത വഹിച്ചു. ഇ.എസ്.എ.എഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, വിമന്‍ ഇന്‍ ബിസിനസ് പ്രോഗ്രാം ചെയര്‍ ഷീല കൊച്ചൗസേപ്പ്, മരിയ എബ്രഹാം സംസാരിച്ചു.

RELATED STORIES

Share it
Top