Business

കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ടൈ കേരള കാര്‍ഷിക സംരംഭക സമ്മേളനം

കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ആര്‍.ചന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. 2020 ഓടെ രാജ്യത്തിന്റെ സമൂലമായ സാമൂഹിക സാമ്പത്തിക പരിവര്‍ത്തനത്തിന് കേന്ദ്ര ബിന്ദുവാകുന്ന തരത്തില്‍ കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭക പദ്ധതികള്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു

കാര്‍ഷിക മേഖലയുടെ വളര്‍ച്ച   ലക്ഷ്യമിട്ട്  ടൈ കേരള കാര്‍ഷിക സംരംഭക സമ്മേളനം
X

കൊച്ചി:സംരംഭകത്വത്തിലുടെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൈ കേരള സംഘടിപ്പിച്ച 'അഗ്രി പ്രണര്‍ 'സമ്മേളനം കോട്ടയത്ത് നടന്നു. ടൈക്കോണ്‍ കേരള സംരംഭക സമ്മേളനത്തിന് മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്. കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ആര്‍.ചന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. 2020 ഓടെ രാജ്യത്തിന്റെ സമൂലമായ സാമൂഹിക സാമ്പത്തിക പരിവര്‍ത്തനത്തിന് കേന്ദ്ര ബിന്ദുവാകുന്ന തരത്തില്‍ കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭക പദ്ധതികള്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളില്‍ 2019 ന്റെ ആദ്യ പകുതിയില്‍ 248 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണുണ്ടായത്. 2018ലെ 73 ദശലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടിയാണിത്. ഇരുപത്തിയഞ്ചിലധികം ഇന്ത്യന്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്തെ 450 ലധികം അഗ്രി സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയോളം ജലവിതരണമടക്കമുള്ള വിവിധ കാര്‍ഷികാവശ്യങ്ങള്‍ സുഗമമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ഇന്‍പുട്ട്, വിപണിയുമായി ബന്ധിപ്പിക്കല്‍, കാര്‍ഷിക പദ്ധതികളുടെ ഡിജിറ്റലൈസേഷന്‍, കാര്‍ഷിക സേവനങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, വിതരണം, ധനകാര്യം എന്നീ വിവിധ മേഖലകളിലേക്ക് അഗ്രി ടെക് സംരംഭക സംവിധാനങ്ങള്‍ വ്യാപിച്ചു കഴിഞ്ഞു. കാര്‍ഷിക സംരംഭകത്വത്തിലേക്ക് സംസ്ഥാനം ശ്രദ്ധ തിരിക്കേണ്ടതുണ്ടെന്ന് ഡോ. ആര്‍.ചന്ദ്രബാബു പറഞ്ഞു. ടൈ കേരള പ്രസിഡന്റ് എം എസ് എ കുമാര്‍, പ്രോഗ്രാം ചെയര്‍മാന്‍ ജോജോ ജോര്‍ജ്, ജതിന്‍ സിങ്.സുസ്ഥിരമായ പുതിയ കാര്‍ഷിക മാതൃകകള്‍ ,ലാഭകരമായ കൃഷി, വിപണന സാധ്യതകള്‍, കാര്‍ഷിക മേഖലയിലെ വിജയകഥകള്‍, പുതിയ സാങ്കേതിക വിദ്യകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍, മികച്ച കൃഷി രീതികള്‍, കാര്‍ഷിക ക്ലസ്റ്ററുകള്‍ എന്നിവയും സമ്മേളനം ചര്‍ച്ച ചെയ്തു.

റവന്യു, ദുരന്തനിവാരണ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു, സംസ്ഥാന കാര്‍ഷികോല്‍പാദന കമ്മീഷ്ണര്‍ ദേവേന്ദ്രകുമാര്‍ സിംഗ്, ,മെറ്റാ ഹെലിക്ക്സ് ലൈഫ്സയന്‍സസ് സ്ഥാപക ഡയറക്ടര്‍ ഡോ കെ.കെ നാരായണന്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.ഹോം സ്റ്റേഡ്, വന്‍കിട തോട്ടം കര്‍ഷകര്‍, കര്‍ഷകരുടെ സഹകരണ സംഘടനകള്‍,പ്രാരംഭ ഘട്ട നിക്ഷേപകര്‍, അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍, അഗ്രി ടെക് കമ്പനികള്‍, അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി വിദ്യാഥികള്‍, അധ്യാപകര്‍, ഗവേഷണ സ്ഥാപനങ്ങള്‍, കോളജുകളില്‍ നിന്നുള്ള സംരംഭക ക്ലബുകള്‍ , ബാങ്കര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it