ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രകള്‍ക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ഏഷ്യ
തായ്ലന്‍ഡ്, മലേസ്യ, ഇന്തോനേസ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് 2019 ഒക്ടോബര്‍ 7 മുതല്‍ 2020 ഏപ്രില്‍ 29 വരെയുള്ള യാത്രകള്‍ക്കായി എയര്‍ഏഷ്യയുടെ വെബ്സൈറ്റിലോ എയര്‍ഏഷ്യ മൊബൈല്‍ ആപ്പിലോ ഒക്ടോബര്‍ ഏഴിനും പതിമൂന്നിനും ഇടയില്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ഏഷ്യ ക്ലസ്റ്റര്‍ ഹെഡ് രാജ്കുമാര്‍ പരന്തമാന്‍ പറഞ്ഞു
കൊച്ചി: വിമാനകമ്പനിയായ എയര്‍ഏഷ്യ ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രകള്‍ക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു.തായ്ലന്‍ഡ്, മലേസ്യ, ഇന്തോനേസ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് 2019 ഒക്ടോബര്‍ 7 മുതല്‍ 2020 ഏപ്രില്‍ 29 വരെയുള്ള യാത്രകള്‍ക്കായി എയര്‍ഏഷ്യയുടെ വെബ്സൈറ്റിലോ എയര്‍ഏഷ്യ മൊബൈല്‍ ആപ്പിലോ ഒക്ടോബര്‍ ഏഴിനും പതിമൂന്നിനും ഇടയില്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ഏഷ്യ ക്ലസ്റ്റര്‍ ഹെഡ് രാജ്കുമാര്‍ പരന്തമാന്‍ പറഞ്ഞു.ബജറ്റ് കാരിയര്‍ എന്ന നിലയില്‍ എയര്‍ഏഷ്യ ലോകമെങ്ങും ചുറ്റിക്കാണാന്‍ ആളുകളെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന്് രാജ്കുമാര്‍ പരന്തമാന്‍ പറഞ്ഞു. ഈ വര്‍ഷാവസാനത്തെ സെയില്‍ ആയിരക്കണക്കിനു പേര്‍ക്ക് ഇത്തരം യാത്രകള്‍ സാധ്യമാക്കും. ഏറ്റവുമധികം യാത്രകള്‍ നടക്കുന്ന ഉല്‍സവകാലമായതിനാല്‍ ഈ ഡിസ്‌കൗണ്ട് സ്‌കീം അതിഥികള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് കുറഞ്ഞചെലവില്‍ യാത്രചെയ്യാന്‍ അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT