Bank

കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കര്‍ശന നടപടിയുമായി സിന്‍ഡിക്കേറ്റ് ബാങ്ക്

കിട്ടാക്കടം പെരുകുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിനായി മാത്രം 1200 ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും സിന്‍ഡിക്കേറ്റ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് കൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തല്‍ പറഞ്ഞു.

കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കര്‍ശന നടപടിയുമായി സിന്‍ഡിക്കേറ്റ് ബാങ്ക്
X

കൊച്ചി: കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കര്‍ശന നടപടിയുമായി സിന്‍ഡിക്കേറ്റ് ബാങ്ക്. കിട്ടാക്കടം പെരുകുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിനായി മാത്രം 1200 ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും സിന്‍ഡിക്കേറ്റ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് കൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തല്‍ പറഞ്ഞു.

വ്യവസായ മേഖലയ്ക്കൊപ്പം കാര്‍ഷിക മേഖലയിലും കിട്ടാക്കടം പെരുകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ ആശങ്കയുണ്ടെങ്കിലും ബാങ്കുകളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുമോയെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരോട് മൃദു സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് റിക്കവറിയെ ബാധിക്കുമെന്ന ആശങ്കയില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇനി ഉടന്‍ ഉണ്ടാകുമെന്നു കരുതുന്നില്ല. നിലവില്‍ മൂന്ന് ബാങ്കുകളുടെ ലയനം പൂര്‍ത്തിയായ ശേഷമുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷമേ മറ്റൊരു ലയനത്തിന് സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ബാങ്ക് ബ്രെക്ക് ഈവന്‍ ആകുമെന്നാണ് പ്രതീക്ഷ. ഇഎസ്പിഎസ് പദ്ധതി പ്രകാരം സ്റ്റാഫ് അംഗങ്ങള്‍ക്ക് ഓഹരി നല്‍കി 500 കോടി രൂപ സമാഹരിക്കാന്‍ ബാങ്കിന് പദ്ധതിയുണ്ട്. മൂലധന സമാഹരണത്തിന്റെ ഭാഗമായി മുന്നൂറ് ദശലക്ഷം ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കും. ബാങ്കിങ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ബാങ്ക് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം ആക്കുന്നതിനുമായി ഫിന്‍ ടെക് കമ്പനിയായ അത്യതി ടെക്നോളജീസുമായി സിന്‍ഡിക്കേറ്റ് ബാങ്ക് ധാരണയിലെത്തി.എംഎസ്ഇ മേഖലയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് പത്ത് ലക്ഷം രൂപ വരെ ബാങ്ക് ക്രെഡിറ്റ് സൗകര്യം നല്‍കും.

റിസര്‍ ബാങ്ക് നിര്‍ദേശം അനുസരിച്ച് പ്രയോറിറ്റി സെക്ടറിന് കൂടുതല്‍ പരിഗണന നല്‍കുന്നതിനായി നിര്‍മാണ, ഖനന,മേഖലയിലെ പ്രമുഖ ഫിനാന്‍സിയര്‍ ആയ ശ്രെയി എക്വിപ്‌മെന്റ്‌സ് ഫിനാന്‍സ് ലിമിറ്റഡുമായി ബാങ്ക് ധാരണയിലെത്തിയതായും കൃഷ്ണന്‍ പറഞ്ഞു. ഉപഭോക്താക്കളുടെ താത്പര്യാര്‍ഥം എല്‍ഐസിക്ക് പുറമെ മറ്റൊരു ഇന്‍ഷുറന്‍സ് ഏജന്‍സിയുമായും ബാങ്ക് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. പ്രൂഫ് ഓഫ് കണ്‍സപ്റ്റ് അടിസ്ഥാനത്തില്‍ എസ്ബി ഐ ലൈഫുമായി സിന്‍ഡിക്കേറ്റ് ബാങ്ക് സഹകരിക്കും. രാജ്യവ്യാപകമായി ഇത് നടപ്പാക്കും മുന്‍പ് പൈലറ്റ് അടിസ്ഥാനത്തില്‍ മൂന്ന് വ്യത്യസ്ത മേഖലകളില്‍ ഇത് നടപ്പാക്കുമെന്ന് എസ് കൃഷ്ണന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it