Bank

വായ്പ എഴുതി തള്ളുമെന്ന വാഗ്ദാനം; മധ്യ പ്രദേശില്‍ നിഷ്‌ക്രിയ ആസ്തി 24 ശതമാനം വര്‍ധിച്ചു

എഴുതി തള്ളിയ തുക സംസ്ഥാന സര്‍ക്കാരുകള്‍ മടക്കി കൊടുക്കുന്നത് വരെ പുതിയ വായ്പകള്‍ ബാങ്കുകള്‍ വൈകിപ്പിക്കുകയാണ്. എഴുതിതള്ളിയ വായ്പാ തുക തിരിച്ച് കിട്ടാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് കരുതുന്നത്.

വായ്പ എഴുതി തള്ളുമെന്ന വാഗ്ദാനം; മധ്യ പ്രദേശില്‍ നിഷ്‌ക്രിയ ആസ്തി 24 ശതമാനം വര്‍ധിച്ചു
X

രാജ്യത്തിന്റെ 'ഹൃദയ ഭുമികയിലെ' വെന്നിക്കൊടി പാറിച്ചതിനു പിന്നാലെ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഈ നടപടി കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം പകരുന്ന തീരുമാനമായിരുന്നു.

എന്നാല്‍, പുതുതായി അധികാരത്തിലേറിയ സര്‍ക്കാരുകള്‍ വന്‍തോതില്‍ വായ്പകള്‍ എഴുതിതള്ളിയത് ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ച കര്‍ഷകരും ബാങ്കുകളും ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എഴുതി തള്ളിയ തുക സംസ്ഥാന സര്‍ക്കാരുകള്‍ മടക്കി കൊടുക്കുന്നത് വരെ പുതിയ വായ്പകള്‍ ബാങ്കുകള്‍ വൈകിപ്പിക്കുകയാണ്. എഴുതിതള്ളിയ വായ്പാ തുക തിരിച്ച് കിട്ടാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് കരുതുന്നത്. ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ ആരംഭിച്ചതോടെ കര്‍ഷകര്‍ ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

മധ്യപ്രദേശിലെ കാര്‍ഷികവുമായി ബന്ധപ്പട്ട നിഷ്‌ക്രിയ ആസ്തി 2014-15, 2018 ജൂണിനും ഇടയില്‍ ഇരട്ടിയായെന്ന് ഏറ്റവും പുതിയ രേഖകള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക വായ്പകളുടെ നിഷ്‌ക്രിയ ആസ്തി സംസ്ഥാനത്ത് 24 ശതമാനം വര്‍ധിച്ചെന്നാണ് സംസ്ഥാന തലത്തിലുള്ള ബാങ്കേഴ്‌സ് കമ്മിറ്റി വ്യക്തമാക്കുന്നു.

ആശ്വാസം പ്രതീക്ഷിക്കുന്നവര്‍ വായ്പാ തിരിച്ചടവ് നിര്‍ത്തിവയ്ക്കുന്നതാണ് സ്വാഭാവികമാണ്. രാജസ്ഥാനിലും സമാന ട്രെന്റാണ് കാണുന്നതെന്നും മുതിര്‍ന്ന ബാങ്കര്‍ അഭിപ്രായപ്പെട്ടു.




Next Story

RELATED STORIES

Share it