Wayanad

വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
X

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിനിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവയല്‍ പുത്തൂര്‍ വീട്ടില്‍ പത്മനാഭന്റെ മകള്‍ പ്രജീഷ (14) ആണ് മരിച്ചത്.കുപ്പാടി ഗവ.ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രജീഷ. രാവിലെ അഞ്ച് മണി മുതല്‍ കുട്ടിയ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തിയത്. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it