Wayanad

വയനാട് ജില്ലയില്‍ 551 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.45 ശതമാനം

വയനാട് ജില്ലയില്‍ 551 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.45 ശതമാനം
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 551 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 726 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.45 ആണ്. 545 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

9 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82090 ആയി. 74506 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6700 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 5151 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി 61, പൊഴുതന 54, അമ്പലവയല്‍ 43, മാനന്തവാടി 37, നെന്മേനി 31, എടവക 27, കല്‍പ്പറ്റ, പുല്‍പ്പള്ളി 25 വീതം, മീനങ്ങാടി 22, പനമരം 21, മുട്ടില്‍ 20, പൂതാടി 18, കണിയാമ്പറ്റ, വൈത്തിരി 17 വീതം, ബത്തേരി, വെള്ളമുണ്ട 16 വീതം, നൂല്‍പ്പുഴ 15, പടിഞ്ഞാറത്തറ 14, കോട്ടത്തറ 12, മൂപ്പൈനാട്, തിരുനെല്ലി, തൊണ്ടര്‍നാട് 10 വീതം, മുള്ളന്‍കൊല്ലി 8, വെങ്ങപ്പള്ളി 6, തരിയോട്, തവിഞ്ഞാല്‍ 5 വീതം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 കര്‍ണാടക സ്വദേശികളും, 4 തമിഴ്‌നാട് സ്വദേശികളും രോഗബാധിതരായി.

726 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 49 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 677 പേരുമാണ് രോഗമുക്തരായത്.

1408 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1408 പേരാണ്. 1295 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18458 പേര്‍. ഇന്ന് പുതുതായി 113 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3254 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 627506 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 611743 എണ്ണത്തിന്റെ ഫലം ലഭിച്ചു. 529653 പേര്‍ നെഗറ്റീവും 82090 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it