Wayanad

കല്ലൂര്‍ക്കുന്നിലും കടുവ; പശുവിനെ കൊന്നു; യുവാവിന്റെ ജീവനെടുത്ത കടുവയെന്ന് സംശയം

കല്ലൂര്‍ക്കുന്നിലും കടുവ; പശുവിനെ കൊന്നു; യുവാവിന്റെ ജീവനെടുത്ത കടുവയെന്ന് സംശയം
X

വയനാട്: വാകേരി കൂടല്ലൂരിലിറങ്ങിയ കടുവ യുവാവിനെ കൊന്ന സംഭവത്തിനു പിന്നാലെ സമീപപ്രദേശമായ കല്ലൂര്‍ക്കുന്നിലും കടുവയുടെ സാന്നിധ്യം. കല്ലൂര്‍ക്കുന്നിലെ വാകയില്‍ സന്തോഷെന്ന വ്യക്തിയുടെ വീട്ടിലെ പശുവിനെ കടുവ കൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണു സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണു കടുവയെ കണ്ടെത്തിയത്.

വാകേരി സ്വദേശിയായ പ്രജീഷിന്റെ ജീവനെടുത്ത കടുവ തന്നെയാണോ ഇതെന്നു വനംവകുപ്പ് പരിശോധിക്കുകയാണ്. കൂടല്ലൂരില്‍നിന്നും വെറും അഞ്ചു കിലോമീറ്റര്‍ അകലെയാണു കല്ലൂര്‍ക്കുന്ന്. കൂടല്ലൂരിലും കല്ലൂര്‍ക്കുന്നിലും കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

കടുവയെ പിടികൂടണമെന്ന സമ്മര്‍ദം മുറുകുമ്പോഴും പ്രതീക്ഷ കൈവിടാതെ പുതിയ മാര്‍ഗങ്ങള്‍ ആലോചിക്കുകയാണു വനംവകുപ്പ്. കൂടല്ലൂര്‍ മേഖലയില്‍ മുപ്പതിലധികം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ലെന്നാണു വനംവകുപ്പ് പറയുന്നത്. കൂടുവെച്ചും ഏറുമാടം കെട്ടിയും ഡ്രോണ്‍ പറത്തിയും കടുവയെ പിടിക്കാന്‍ പല വഴികളാണു ദൗത്യസംഘം പയറ്റുന്നത്.




Next Story

RELATED STORIES

Share it