മുഫീദയുടെ മരണം: കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്, സമഗ്രാന്വേഷണം വേണമെന്ന് മഹിളാ കോണ്‍ഗ്രസ്
സിപിഎം, ഡിവൈഎഫ്‌ഐ സംഘടനാ നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുള്ള ആരോപണങ്ങളുയര്‍ന്ന പാശ്ചാത്തലത്തില്‍ ഭരണ സ്വധീനമുപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. സംഭവം നടന്ന് രണ്ട് മാസവും മരണം നടന്ന് രണ്ട് ദിവസവും പിന്നിട്ടിട്ടും ഇതുവരെ ഒരാളെ പോലും കസ്റ്റഡിയിലെടുക്കാത്തത് ഇത്തരത്തിലുള്ള നീക്കം നടക്കുന്നതിന്റെ സൂചനയാണ്.

സിപിഎം, ഡിവൈഎഫ്‌ഐ സംഘടനാ നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുള്ള ആരോപണങ്ങളുയര്‍ന്ന പാശ്ചാത്തലത്തില്‍ ഭരണ സ്വധീനമുപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. സംഭവം നടന്ന് രണ്ട് മാസവും മരണം നടന്ന് രണ്ട് ദിവസവും പിന്നിട്ടിട്ടും ഇതുവരെ ഒരാളെ പോലും കസ്റ്റഡിയിലെടുക്കാത്തത് ഇത്തരത്തിലുള്ള നീക്കം നടക്കുന്നതിന്റെ സൂചനയാണ്.
മുഫീദയുടെ കുടുംബത്തിന് നീതി ലഭിക്കുകയും കുറ്റക്കാര്‍ തുറങ്കിലടക്കപ്പെടുകയും ചെയ്യുന്നതിനായി പാര്‍ട്ടി ഏതറ്റം വരെയും പോകും. ഇതിന്റെ മുന്നോടിയായി നാളെ വൈകീട്ട് 4.30 ന് തരുവണയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കാര്യക്ഷമമായ രീതിയില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി കെ നൗഫല്‍ സെക്രട്ടറി എ.ഉബൈദ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി മുനീര്‍ സെക്രട്ടറി കെ കെ ശാഫി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതിനിടെ, തരുവണ പുലിക്കാട് സ്വദേശിനി മുഫീദ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്് ചിന്നമ്മ ജോസ് ആവശ്യപ്പെട്ടു. ദേഹത്ത് അണിഞ്ഞ വസ്ത്രത്തിനു മേല്‍ തീ കൊളുത്തിയാണ് മുഫീദ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വസ്ത്രത്തില്‍ തീ പിടിച്ച സമയം മുതല്‍ സ്ത്രീയെ രക്ഷപ്പെടുത്താന്‍ അവസരം ഉണ്ടായിട്ടും തീ ആളിപ്പിടിക്കുന്നത് കണ്ട് വീട്ടുകാര്‍ മുറവിളി കൂട്ടുകയല്ലാതെ രക്ഷിക്കാന്‍ തയ്യാറാക്കാത്തത് ദുരൂഹമാണെന്ന് മഹിള കോണ്‍ഗ്രസ് ആരോപിച്ചു. മുഫീദ നിരന്തരം ഗാര്‍ഹിക പീഢനത്തിനത്തിന് ഇരയായിരുന്നു. ഇതില്‍ മനംനൊന്താണ് മുഫീദ മരിച്ചത്. ഇവരുടെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ചിന്നമ്മ ജോസ് ആവശ്യപ്പെട്ടു.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMT