Wayanad

തോല്‍പ്പെട്ടിയില്‍ വയോധികന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

തോല്‍പ്പെട്ടിയില്‍ വയോധികന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
X

തോല്‍പ്പെട്ടി: തോല്‍പ്പെട്ടിയില്‍ വയോധികന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തോല്‍പ്പെട്ടി വിളഞ്ഞിപ്പുലാന്‍ സെയ്താലി (60) യാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡിലേക്ക് വലിച്ച വയറില്‍നിന്നുമാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് അപ്പപാറ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം വയനാട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ആയിഷ. മക്കള്‍: സൗജത്ത്, മൊയ്തീന്‍കുട്ടി ദാരിമി, സാബിറ, നൗഷാദ്.

Next Story

RELATED STORIES

Share it