പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

വൈത്തിരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. വൈത്തിരി ബ്ലോക്ക് ഭാരവാഹിയായ കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്.വൈത്തിരി എസ്.ഐ എം.കെ. സലീമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോക്സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുമായുണ്ടായിരുന്ന മുന്‍പരിചയം മുതലാക്കിയാണ് പ്രതി പീഡിപ്പിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരികയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം അധ്യാപകരോട് തുറന്നുപറഞ്ഞത്. സ്‌കൂള്‍ അധികൃതരാണ് വിവരം പോലിസിനെ അറിയിച്ചത്.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMT