- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ ഇന്ന് 251 പേര്‍ക്ക് കൊവിഡ്; 145 പേര്‍ക്ക് രോഗമുക്തി
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10508 ആയി. 8741 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1338 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 658 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പനമരം സ്വദേശികളായ 37 പേര്‍, മേപ്പാടി 25 പേര്‍, വൈത്തിരി 23 പേര്‍, തരിയോട് 18 പേര്‍, പൂതാടി 16 പേര്‍, എടവക 15 പേര്‍, മുട്ടില്‍ 13 പേര്‍, തവിഞ്ഞാല്‍, കണിയാമ്പറ്റ, ബത്തേരി, പടിഞ്ഞാറത്തറ 11 പേര്‍ വീതം, മാനന്തവാടി, പൊഴുതന 9 പേര്‍ വീതം, വെങ്ങപ്പള്ളി 8 പേര്‍, കല്‍പ്പറ്റ, നെന്മേനി 7 പേര്‍ വീതം, നൂല്‍പ്പുഴ, വെള്ളമുണ്ട 5 പേര്‍ വീതം, മൂപ്പൈനാട് 4 പേര്‍, തൊണ്ടര്‍നാട് 3 പേര്‍, തിരുനെല്ലി 2 പേര്‍, മീനങ്ങാടി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
145 പേര്‍ക്ക് രോഗമുക്തി
പടിഞ്ഞാറത്തറ സ്വദേശികളായ 12 പേര്‍, എടവക 10 പേര്‍, കല്‍പ്പറ്റ 6 പേര്‍, മേപ്പാടി 5 പേര്‍, മാനന്തവാടി, മുട്ടില്‍, പനമരം 4 പേര്‍ വീതം, നെന്മേനി, വെങ്ങപ്പള്ളി, വൈത്തിരി, തരിയോട് 3 പേര്‍ വീതം, തൊണ്ടര്‍നാട്, പൊഴുതന, കോട്ടത്തറ, മൂപ്പൈനാട് 2 പേര്‍ വീതം, പൂതാടി, മീനങ്ങാടി, തവിഞ്ഞാല്‍, കണിയാമ്പറ്റ, പുല്‍പള്ളി, വെള്ളമുണ്ട, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയും, 3 ബംഗാള്‍ സ്വദേശികള്‍, ഒരു തമിഴ്‌നാട് സ്വദേശി, വീടുകളില്‍ ചികിത്സയിലുള്ള 68 പേരുമാണ് രോഗമുക്തി നേടിയത് .
981 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 981 പേരാണ്. 1217 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8913 പേര്‍. ഇന്ന് വന്ന 155 പേര്‍ ഉള്‍പ്പെടെ 765 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2061 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 165490 സാമ്പിളുകളില്‍ 163675 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 153167 നെഗറ്റീവും 10508 പോസിറ്റീവുമാണ്.
RELATED STORIES
പനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTഅധ്യാപകനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു
14 Dec 2024 11:09 AM GMTമംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMT