Wayanad

വയനാട് ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്; 104 പേര്‍ക്ക് രോഗമുക്തി

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

വയനാട് ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്; 104 പേര്‍ക്ക് രോഗമുക്തി
X

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8025 ആയി. 7044 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 926 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 438 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പടിഞ്ഞാറത്തറ സ്വദേശികളായ 16 പേര്‍, മാനന്തവാടി 8 പേര്‍, മൂപ്പൈനാട് 7 പേര്‍, മീനങ്ങാടി 6 പേര്‍, മേപ്പാടി 5 പേര്‍, കല്‍പ്പറ്റ 3 പേര്‍, നൂല്‍പ്പുഴ, പനമരം, പൊഴുതന, പുല്‍പ്പള്ളി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

104 പേര്‍ക്ക് രോഗമുക്തി

വെള്ളമുണ്ട, മുട്ടില്‍ സ്വദേശികളായ 11 പേര്‍ വീതം, ബത്തേരി, വൈത്തിരി 8 പേര്‍ വീതം, മേപ്പാടി 7 പേര്‍, പൂതാടി, തവിഞ്ഞാല്‍ 6 പേര്‍ വീതം, മീനങ്ങാടി 4 പേര്‍, കണിയാമ്പറ്റ, പനമരം 3 പേര്‍ വീതം, നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മാനന്തവാടി, കല്‍പ്പറ്റ, പുല്‍പ്പള്ളി 2 പേര്‍ വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരും കണിയാമ്പറ്റ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയി ലായിരുന്ന 7 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 14 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

666 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 666 പേരാണ്. 466 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9934 പേര്‍. ഇന്ന് വന്ന 33 പേര്‍ ഉള്‍പ്പെടെ 589 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 285 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 142921 സാമ്പിളുകളില്‍ 142302 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 134277 നെഗറ്റീവും 8025 പോസിറ്റീവുമാണ്

Next Story

RELATED STORIES

Share it