Wayanad

വയനാട് ജില്ലയില്‍ 1,044 പേര്‍ക്ക് കൂടി കൊവിഡ്

വയനാട് ജില്ലയില്‍ 1,044 പേര്‍ക്ക് കൂടി കൊവിഡ്
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 1,044 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 526 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05 ആണ്.

17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1,039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,615 ആയി. 87,869 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8,333 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 6,797 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

നെന്‍മേനി, ബത്തേരി 108 വീതം, മേപ്പാടി 88, അമ്പലവയല്‍, മൂപ്പൈനാട് 68 വീതം, മീനങ്ങാടി 60, മാനന്തവാടി 49, പനമരം 48, കല്‍പ്പറ്റ 45, തിരുനെല്ലി 43, മുട്ടില്‍ 40, പുല്‍പള്ളി 35, മുള്ളന്‍കൊല്ലി 32, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 29 വീതം, പടിഞ്ഞാറത്തറ 28, വൈത്തിരി 27, വെള്ളമുണ്ട 24, കണിയാമ്പറ്റ 23, പൊഴുതന 22, എടവക 16, കോട്ടത്തറ 14, പൂതാടി 12, വെങ്ങപ്പള്ളി 9, തരിയോട്, തൊണ്ടര്‍നാട് 7 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തുനിന്നും വന്ന 5 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

526 പേര്‍ക്ക് ഇന്ന് രോഗമുക്തി

ആശുപത്രിയില്‍ ചികില്‍സയിലായിലായിരുന്ന 40 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 486 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1,504 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1,504 പേരാണ്. 1,163 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 20,908 പേര്‍. ഇന്ന് പുതുതായി 131 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് 5,189 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 698727 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 692733 എണ്ണത്തിന്റെ ഫലം ലഭിച്ചു.

5,95,118 പേര്‍ നെഗറ്റീവും 97,615 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it