Wayanad

വയനാട് ജില്ലയില്‍ 459 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 13.93 ശതമാനം

വയനാട് ജില്ലയില്‍ 459 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 13.93 ശതമാനം
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 459 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.93 ആണ്. 446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഒരു ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67536 ആയി. 63473 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3340 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 2231 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പടിഞ്ഞാറത്തറ 55, തിരുനെല്ലി 53, നെന്‍മേനി, തവിഞ്ഞാല്‍ 43, മേപ്പാടി 34, മുട്ടില്‍ 23, തരിയോട് 22, വൈത്തിരി 18, അമ്പലവയല്‍, മാനന്തവാടി, മീനങ്ങാടി 17 വീതം, എടവക, കണിയാമ്പറ്റ 13 വീതം, പൂതാടി, പൊഴുതന 11 വീതം, നൂല്‍പ്പുഴ 10, പനമരം, പുല്‍പ്പള്ളി 9, സുല്‍ത്താന്‍ ബത്തേരി 8, വെള്ളമുണ്ട 7, കല്‍പ്പറ്റ 4, വെങ്ങപ്പള്ളി 3, കോട്ടത്തറ, മുള്ളന്‍കൊല്ലി 2 വീതം, മൂപ്പൈനാട്, തൊണ്ടര്‍നാട് ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്തുനിന്ന് വന്ന 13 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

209 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 20 പേരും, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 189 പേരുമാണ് രോഗമുക്തരായത്.

1419 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1419 പേരാണ്. 983 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12247 പേര്‍. ഇന്ന് പുതുതായി 216 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് 3217 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 526385 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 505532 എണ്ണത്തിന്റെ ഫലം ലഭിച്ചു. 437996 പേര്‍ നെഗറ്റീവും 67536 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it