എണ്‍പത്തഞ്ചുകാരിയെ പീഡിപ്പിച്ച 51കാരന്‍ പിടിയില്‍

പൊയ്യ അഴീക്കോട്ടുകാരന്‍ രാജു (51) മാള പോലിസിന്റെ പിടിയില്‍. ശനിയാഴ്ച രാവിലെ പത്തോടെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എണ്‍പത്തഞ്ചുകാരിയെ പീഡിപ്പിച്ച 51കാരന്‍ പിടിയില്‍

മാള: പൊയ്യയില്‍ എണ്‍പത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പൊയ്യ അഴീക്കോട്ടുകാരന്‍ രാജു (51) മാള പോലിസിന്റെ പിടിയില്‍. ശനിയാഴ്ച രാവിലെ പത്തോടെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനുമൊത്ത് താമസിക്കുന്ന വയോധികയെ മകന്‍ പുറത്തു പോയ സമയത്താണ് പീഡിപ്പിച്ചത്.

അയല്‍വാസിയായ പ്രതി മകന്‍ വീട്ടില്‍ ഇല്ലെന്നുറപ്പ് വരുത്തിയാണ് ക്രൂര കൃത്യം ചെയ്തത്. ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ സ്ഥിര മദ്യപാനിയാണ്. മദ്യലഹരിയിലാണ് പ്രതി ഈ കൃത്യം ചെയ്തതെന്ന് മാള പോലിസ് പറഞ്ഞു. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top