തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു; ഉടന്‍ തളച്ചു

തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. സ്വരാജ് റൗണ്ടില്‍നിന്നും എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധര്‍മന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന അല്‍പസമയം പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടലില്‍ ആനയെ ശാന്തമാക്കി. ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വച്ചാണ് ആനയിടഞ്ഞത്. ഇടഞ്ഞ ആനയുടെ പിന്നാലെ മൊബൈല്‍ കാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതല്‍ മുന്നോട്ടുപോയി.
പോലിസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു. ഉടന്‍തന്നെ കൂടുതല്‍ പാപ്പാന്‍മാരെത്തി ആനയെ തളച്ചു. വളരെ പെട്ടെന്നുതന്നെ ആനയെ തളയ്ക്കാനായത് ആശങ്കകളൊഴിവാക്കി. കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് ഇത്തവണ തൃശൂര്‍ പൂരം ചടങ്ങുകള്‍ നടക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലില്‍ നഗരത്തില്‍ നാലായിരം പോലിസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരം മുഴുവനും കാമറാ നിരീക്ഷണത്തിലാണ്.
RELATED STORIES
പാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMT