ഗൃഹനാഥനെ വെട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍

ഗൃഹനാഥനെ വെട്ടിയ കേസില്‍  പ്രതി അറസ്റ്റില്‍

മാള: വീടുകയറി ഗൃഹനാഥനെ അരിവാള്‍കൊണ്ടു വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അമ്പഴക്കാട് സ്വദേശി പടിഞ്ഞാറേ ആറ്റത്തു വീട്ടില്‍ ഗംഗാധരന്റെ (71) പരാതിയില്‍ പാളയംപറമ്പ് സ്വദേശി കദളിക്കാട്ടില്‍ ഗോപിയാണ് (55) അറസ്റ്റിലായത്. കഴിഞ്ഞ 17ന് വൈകീട്ട് എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന ഗംഗാധരനെ പ്രതി കയ്യില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് നെറ്റിയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യയെ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വീട്ടുപറമ്പിലെ ഇലക്ട്രിക് ലൈന്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് ഇടയാക്കിയത്. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


RELATED STORIES

Share it
Top