തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൂടി കൊവിഡ്; 1,551 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച 1,558 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,551 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 150 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,658 ആണ്. 2,84,750 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.92 ശതമാനം ആണ്.
ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 1,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 101 പുരുഷന്‍മാരും 145 സ്ത്രീകളും പത്ത് വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 61 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ്-174
വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍-556
സര്‍ക്കാര്‍ ആശുപത്രികള്‍-272
സ്വകാര്യ ആശുപത്രികള്‍-306
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകള്‍-720
കൂടാതെ 5,573 പേര്‍ വീടുകളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്. 1,416 പേര്‍ പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 240 പേര്‍ ആശുപത്രിയിലും 1,176 പേര്‍ വീടുകളിലുമാണ്. 14,273 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,623 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 5,416 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 234 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 22,30,704 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 1,452 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,50,910 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 35 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. ദേശമംഗലം, വരന്തരപ്പിളളി, വരവൂര്‍, ഗുരുവായൂര്‍, പൊയ്യ, ത്യക്കൂര്‍, മുളളൂര്‍ക്കര എന്നിവിടങ്ങളില്‍ നാളെ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ കൊവിഡ് ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,184 41,212
മുന്നണി പോരാളികള്‍ 38,957 26,726
18-44 വയസ്സിന് ഇടയിലുള്ളവര്‍ 1,74,415 18,406
45 വയസ്സിന് മുകളിലുള്ളവര്‍ 7,50,240 2,90,128
ആകെ 10,11,796 3,76,472
RELATED STORIES
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ബീമുകള്‍ ഇളകി...
16 May 2022 5:56 AM GMTതെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി;കേരളത്തില്‍ മേയ് 20 വരെ...
16 May 2022 5:41 AM GMTഭക്ഷ്യസാമഗ്രികള്‍ ഹോട്ടലിലെ ശുചിമുറിയില്‍;ചോദ്യം ചെയ്ത ഡോക്ടര്‍ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു
16 May 2022 4:22 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMT