Thrissur

തൃശ്ശൂര്‍ ജില്ലയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ്, 244 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ്, 244 പേര്‍ രോഗമുക്തരായി
X
തൃശ്ശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച 203 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 244 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1919 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 42 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,256 ആണ്. 99,628 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. സമ്പര്‍ക്കം വഴി 191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 ആള്‍ക്കും രോഗ ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 20 പുരുഷന്‍മാരും 17 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആണ്‍കുട്ടികളും 03 പെണ്‍കുട്ടികളുമുണ്ട്.


രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍


1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് 80


2. വിവിധ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 126


3. സര്‍ക്കാര്‍ ആശുപത്രികള്‍ 54


4. സ്വകാര്യ ആശുപത്രികള്‍ 47


കൂടാതെ 1409 പേര്‍ വീടുകളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്.


133 പേര്‍ പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 32 പേര്‍ ആശുപത്രിയിലും 101 പേര്‍ വീടുകളിലുമാണ്.


5902 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3006 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 2619 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 277 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 10,94,015 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 484 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,57,532 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുള്ളത്. 06 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി.




Next Story

RELATED STORIES

Share it