Thrissur

ക്രിസ്മസ് ആഘോഷപരിപാടിക്കിടെ സുരേഷ് ഗോപിയെ വേദിയില്‍ ഇരുത്തി കൗണ്‍സിലറുടെ വിമര്‍ശനം; നീരസം പ്രകടിപ്പിച്ച് സുരേഷ് ഗോപിയും നടന്‍ ദേവനും

ക്രിസ്മസ് ആഘോഷപരിപാടിക്കിടെ സുരേഷ് ഗോപിയെ വേദിയില്‍ ഇരുത്തി കൗണ്‍സിലറുടെ വിമര്‍ശനം; നീരസം പ്രകടിപ്പിച്ച് സുരേഷ് ഗോപിയും നടന്‍ ദേവനും
X

തൃശൂര്‍: ക്രിസ്മസ് ആഘോഷപരിപാടിക്കിടെ ഉത്തരേന്ത്യയിലെ ആക്രമണങ്ങളിലെ വിമര്‍ശിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍. വേദിയില്‍ തന്നെ മറുപടി പ്രസംഗവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ഇന്നലെ രാത്രി അവന്യൂ റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.

കേന്ദ്രമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംസാരിച്ച കൗണ്‍സിലര്‍ ബൈജു വര്‍ഗീസ് ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങളെപ്പറ്റി പറഞ്ഞതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ഉത്തരേന്ത്യയിലെ അമ്മമാരും സഹോദരിമാരും ക്രിസ്തുവിനേക്കാള്‍ വലിയ സഹനം അനുഭവിക്കുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മനസ്സ് പിടഞ്ഞു പോകുന്നുവെന്നാണ് കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടത്.

കൗണ്‍സിലറുടെ പ്രസംഗം കഴിഞ്ഞ ഉടന്‍ വീണ്ടും മൈക്കിനടുത്തെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൗണ്‍സിലറുടെ ആരോപണങ്ങള്‍ തള്ളി. തുടര്‍ന്നു പ്രസംഗിച്ച നടന്‍ ദേവനും കൗണ്‍സിലറെ രൂക്ഷമായി വിമര്‍ശിച്ചു.






Next Story

RELATED STORIES

Share it