വെണ്ണൂര്‍ത്തുറ പുനരുദ്ധാരണം: ഉടമകളെ അറിയിക്കാതെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതായി പരാതി
സര്‍വ്വേ നടപടികളുടെ ഭാഗമായി പുറമ്പോക്ക് കണ്ടെത്തുന്നതിനായാണ് സ്ഥലം അളക്കുന്നതും കല്ലുകള്‍ സ്ഥാപിക്കുന്നതും.
BY SRF30 Jan 2022 1:09 PM GMT
![വെണ്ണൂര്‍ത്തുറ പുനരുദ്ധാരണം: ഉടമകളെ അറിയിക്കാതെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതായി പരാതി വെണ്ണൂര്‍ത്തുറ പുനരുദ്ധാരണം: ഉടമകളെ അറിയിക്കാതെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതായി പരാതി](https://www.thejasnews.com/h-upload/2022/01/30/180619-thara.jpeg)
X
SRF30 Jan 2022 1:09 PM GMT
മാള: വെണ്ണൂര്‍ത്തുറ പുനഃരുദ്ധാരണത്തിന്റെ ഭാഗമായി ഓക്സ്ബോ തടാകത്തിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഉടമകളെ അറിയിക്കാതെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതായി പരാതി. സര്‍വ്വേ നടപടികളുടെ ഭാഗമായി പുറമ്പോക്ക് കണ്ടെത്തുന്നതിനായാണ് സ്ഥലം അളക്കുന്നതും കല്ലുകള്‍ സ്ഥാപിക്കുന്നതും. പദ്ധതിയെക്കുറിച്ച് വിവരങ്ങള്‍ കൈമാറുകയോ സ്ഥലം അളക്കുന്നത് സംബന്ധിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഉടമകളുടെ ആക്ഷേപം. തടാകത്തിലേക്ക് പ്രളയത്തിലും അല്ലാതെയും പലപ്പോഴായി സ്ഥലം ഇടിഞ്ഞുപോയിട്ടുണ്ടെന്നും കൈയേറ്റം നടത്തിയിട്ടില്ലെന്നും ഉടമകള്‍ വ്യക്തമാക്കുന്നു. ഈ തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിനും പദ്ധതി വരുന്നതിനും എതിരല്ലെന്നും മുന്നറിയിപ്പില്ലാതെ സ്വന്തം സ്ഥലം അളന്നെടുക്കുന്നതിലാണ് പരാതിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വെണ്ണൂര്‍ത്തുറ പുനഃരുദ്ധാരണത്തിന്റെ മുന്നോടിയായി പുറമ്പോക്ക് അളന്ന് കണ്ടെത്തുന്ന നടപടികളാണ് നടന്നിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പരാതികളുണ്ടെങ്കില്‍ തങ്ങള്‍ക്ക് നല്‍കാവുന്നതാണെന്നും ജില്ലാ സര്‍വേ സൂപ്രണ്ട് എസ് സുമ അറിയിച്ചു.
Next Story
RELATED STORIES
ഈ രോഗം ബാധിച്ചാല്‍ മരണം ഉറപ്പ്; അമീബിക് മസ്തിഷ്ക ജ്വരത്തെ കൂടുതല്‍...
8 July 2024 11:19 AM GMTകാന്‍സര്‍ ഉണ്ടാക്കും; 467 ഭക്ഷ്യോല്പ്പന്നങ്ങളില് മാരകവിഷമെന്ന്...
9 May 2024 10:17 AM GMTവെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTഎസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMT