Thrissur

കാര്‍ മോഷണശ്രമം: യുവാവ് അറസ്റ്റില്‍

കാര്‍ മോഷണശ്രമം: യുവാവ് അറസ്റ്റില്‍
X

മാള: കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എടതിരിഞ്ഞി തെക്കേതലക്കല്‍ വീട്ടില്‍ നിധിനെ(23)യാണ് മാള സിഐ സജിന്‍ ശശി, എസ് ഐ എ വി ലാലു എന്നിവരുടെ നേത്യത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പുത്തന്‍ചിറ കുന്നത്തേരി ചിന്നക്കപ്പുറത്ത് സുല്‍ഫിക്കറിന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനവുമായി പോവുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് പോലിസ് പറഞ്ഞു.

Car theft attempt: Young man arrested




Next Story

RELATED STORIES

Share it