യുവാവിനെയും കുടുംബത്തേയും റോഡിലിട്ട് മർദ്ദിച്ച പോലിസുകാർക്ക് സസ്പെൻഷൻ
തിരുവല്ലം പോലിസ് സ്റ്റേഷനിലെ സീനിയർ സിപിഒ സൈമൻ, സിപിഒ ഗോപിനാഥ് എന്നിവർക്കെതിരേയാണ് നടപടി.
BY SDR28 May 2019 4:14 PM GMT
X
SDR28 May 2019 4:14 PM GMT
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെയും കുടുംബത്തേയും റോഡിലിട്ട് പരസ്യമായി മർദ്ദിച്ച പോലിസുകാർക്ക് സസ്പെൻഷൻ. തിരുവല്ലം പോലിസ് സ്റ്റേഷനിലെ സീനിയർ സിപിഒ സൈമൻ, സിപിഒ ഗോപിനാഥ് എന്നിവർക്കെതിരേയാണ് നടപടി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ സിറ്റി പോലിസ് കമ്മീഷണറാണ് ഇരുവർക്കുമെതിരേ നടപടിയെടുത്തത്. പോലിസുകാർ യുവാവിനെയും ഭാര്യയേയും മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പോലിസ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് പോലിസ് മർദനത്തെ തുടർന്ന് ഇറങ്ങിയോടിയ യുവാവിനെ റോഡിലിട്ട് മർദിച്ചതായി ബന്ധുക്കൾ പറയുന്നു. യുവാവിന്റെ കൈയ്യിലും കാലിലും പോലിസുകാർ ബൂട്ടിട്ട് ചവിട്ടുന്നതും തടയാനെത്തിയ ഭാര്യയെ മർദ്ദിക്കുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT