ലൈംഗീക പീഡനം: 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

രാസപരിശോധന ഫലം വന്നപ്പോഴാണ് പീഡനം നടന്നതായി ബോധ്യപ്പെട്ടത്. ആത്മഹത്യ ചെയ്ത ദിവസവും അതിനു മുമ്പും പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി പരിശോധനയിൽ കണ്ടെത്തി.

ലൈംഗീക പീഡനം: 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: ലൈംഗീക പീഡനത്തിന് ഇരയായ 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജോൺ (28) ആണ് അറസ്റ്റിലായത്. വർക്കല സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനി കഴിഞ്ഞ ജനുവരി 20ന് രാവിലെ പതിന്നൊരയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയാണ് മരിച്ചത്. ആത്മഹത്യയെന്ന രീതിയിൽ വർക്കല പോലിസ് അന്വേഷിച്ച കേസിൽ മാർച്ച് മാസം രാസപരിശോധന ഫലം വന്നപ്പോഴാണ് പീഡനം നടന്നതായി ബോധ്യപ്പെട്ടത്. ആത്മഹത്യ ചെയ്ത ദിവസവും അതിനു മുമ്പും പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി പരിശോധനയിൽ കണ്ടെത്തി.

പോലിസ് അന്വേഷണത്തിൽ പെൺകുട്ടിയും ജോണും ഒരു വർഷമായി അടുപ്പത്തിലായിരുന്നതായും വീട്ടുകാർ അറിയാതെ പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയതായും ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായും കണ്ടെത്തി. പെൺകുട്ടി ആത്മഹത്യ ചെയ്തതോടെ ഒളിവിൽ പോയ ജോൺ ബേപ്പൂർ, മുനമ്പം എന്നിവിടങ്ങളിൽ ഫിഷിങ് ബോട്ടുകളിൽ ജോലി നോക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലിസ് അന്വേഷിച്ചെത്തിയെങ്കിലും രക്ഷപെട്ടു. തുടർന്ന് കന്യാകുമാരിയിലെത്തിയ ജോൺ മൽസ്യബന്ധന ബോട്ടിൽ ജോലിക്ക് കയറി. ആഴ്ചതോറും ഫോണിലെ സിം മാറ്റിയിരുന്ന ജോണിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് വർക്കല പോലിസ് പിടികൂടിയത്. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാക്കിയ ജോണിനെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top