Thiruvananthapuram

വിമാനത്താവളത്തിന്റെ പരിസരത്ത് മാലിന്യനിക്ഷേപം; നടപടിക്ക് നിര്‍ദേശം

അറവുശാലകളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നുമെത്തിക്കുന്ന മാലിന്യങ്ങള്‍ പെരുകുന്നത് പ്രദേശത്ത് പക്ഷികള്‍ ധാരാളമായി എത്തുന്നതിന് കാരണമാവുന്നു. ഇത് വിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും വിഘാതമാവുന്നുണ്ട്.

വിമാനത്താവളത്തിന്റെ പരിസരത്ത് മാലിന്യനിക്ഷേപം; നടപടിക്ക് നിര്‍ദേശം
X

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ പരിസരത്തെ വന്‍തോതിലുള്ള മാലിന്യനിക്ഷേപം പരിഹരിക്കാന്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സമീപത്തുള്ള അറവുശാലകളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നുമെത്തിക്കുന്ന മാലിന്യങ്ങള്‍ പെരുകുന്നത് പ്രദേശത്ത് പക്ഷികള്‍ ധാരാളമായി എത്തുന്നതിന് കാരണമാവുന്നു. ഇത് വിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും വിഘാതമാകുന്ന സാഹചര്യത്തിലാണ് അടിയന്തര ഉത്തരവിറക്കി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അഗ്നിശമന വകുപ്പിന്റെ നേതൃത്വത്തില്‍ മോക്ഡ്രില്‍ നടത്തണമെന്നും കലക്ടര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it