Thiruvananthapuram

യൂനിഫോം ധരിക്കാതെയെത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ പുറത്താക്കി

തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ചറിയിച്ചതിനു ശേഷം രക്ഷിതാക്കള്‍ കുട്ടികളുടെ യൂനിഫോമെത്തിച്ച് നല്‍കുകയായിരുന്നു.

യൂനിഫോം ധരിക്കാതെയെത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ പുറത്താക്കി
X

വെള്ളനാട്: യൂനിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ പുറത്താക്കി. വെള്ളനാട് ജി കാര്‍ത്തികേയന്‍ സ്മാരക ഗവ.വിഎച്ച്എസ്എസ്സിലെ നൂറോളം ഹൈസ്‌കൂള്‍ കുട്ടികളെയാണ് ക്ലാസുകളില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ചറിയിച്ചതിനു ശേഷം രക്ഷിതാക്കള്‍ കുട്ടികളുടെ യൂനിഫോമെത്തിച്ച് നല്‍കുകയായിരുന്നു. അതേസമയം, യൂനിഫോം ധരിച്ചതിന് ശേഷം മാത്രമാണ് വിദ്യാര്‍ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിച്ചത്.

പെണ്‍കുട്ടികളെ ലൈബ്രറിയിലേക്കും ആണ്‍കുട്ടികളെ മറ്റൊരു മുറിയിലേക്കും മാറ്റിയശേഷം അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ച് യൂനിഫോമുമായി സ്‌കൂളിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.



Next Story

RELATED STORIES

Share it