Thiruvananthapuram

ശൗചാലയങ്ങള്‍ക്ക് അയ്യങ്കാളി നാമകരണം; ജാതീയ യുക്തിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ശൗചാലയങ്ങള്‍ക്ക് അയ്യങ്കാളി നാമകരണം; ജാതീയ യുക്തിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സംവിധാനിക്കുന്ന പൊതുശൗചാലയങ്ങള്‍ക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍ാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം മഹാത്മാവിനോടുള്ള അനാദരവും ചരിത്രത്തോടുള്ള അനീതിയുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ച്ചന പ്രജിത്ത്.

പിന്നാക്ക സമൂഹത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നവോത്ഥാന നായകനാണ് മഹാത്മാ അയ്യങ്കാളി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടോ സാംസ്‌കാരിക പൈതൃകങ്ങളിലോ അദ്ദേഹത്തിന്റെ നാമത്തെ ഒരിക്കല്‍ പോലും പരിഗണികാത്തിരിക്കുകയും ജാതീയമായി നിര്‍ണയിക്കപ്പെട്ട ശുചീകരണ തൊഴിലിനോടും ശൗചാലയത്തിനോടും ചേര്‍ത്ത് മാത്രം മഹാത്മാവിനെ പരിഗണിക്കുന്നതിലെ യുക്തി ജാതീയമാണെന്ന് പറയാതെ വയ്യ. അതുകൊണ്ട് മഹാത്മാവിനോടുള്ള അനാദരവ് നിറഞ്ഞ ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്‍മാറണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it