Thiruvananthapuram

വിവാഹവേദിയില്‍വച്ച് എസ് ഡിപിഐ അംഗത്വം സ്വീകരിച്ച് വധൂവരന്‍മാര്‍

വിവാഹവേദിയില്‍വച്ച് എസ് ഡിപിഐ അംഗത്വം സ്വീകരിച്ച് വധൂവരന്‍മാര്‍
X

തിരുവനന്തപുരം: വിവാഹവേദിയില്‍വച്ച് എസ് ഡിപിഐ അംഗത്വം സ്വീകരിച്ച് വധൂവരന്‍മാര്‍. വള്ളക്കടവ് സ്വദേശികളായ അനസിന്റെ മകന്‍ അനൂപും അന്‍സാരിയുടെ മകള്‍ നാസിലയുമാണ് വിവാഹവേദിയില്‍വച്ച് എസ് ഡിപിഐയിലേയ്ക്ക് കടന്നുവന്നത്. എസ് ഡിപിഐ സ്ഥാനാര്‍ഥി യാസീന്‍ വളളക്കടവിന്റെ സാന്നിധ്യത്തില്‍ എസ് ഡിപിഐ ജില്ലാ കൗണ്‍സില്‍ അംഗം മഹ്ഷൂഖ് വളളക്കടവില്‍നിന്നാണ് മെംബര്‍ഷിപ്പ് സ്വീകരിച്ചത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലുടനീളം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ വെല്ലുന്ന പ്രചാരണപരിപാടികളാണ് എസ് ഡിപിഐ നടത്തിവരുന്നത്.

Next Story

RELATED STORIES

Share it