- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊട്ടിക്കലാശം വേണ്ട, ജാഥയും ഒഴിവാക്കണം
ആള്‍ക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണങ്ങള്‍.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കണമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ആള്‍ക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണങ്ങള്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ തയാറാകണമെന്നു കളക്ടര്‍ പറഞ്ഞു. ഭവന സന്ദര്‍ശനത്തില്‍ പരമാവധി അഞ്ചു പേര്‍ മാത്രമേ പാടുള്ളൂ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം ഭവന സന്ദര്‍ശനം നടത്തേണ്ടത്.
റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങള്‍ നടത്തുന്നതിനു മുന്‍പ് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധവും പ്രചാരണമാക്കണം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് പ്രതിരോധത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധവ്തകരണം നടത്തണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണത്തില്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ഥിക്ക് ഹാരം, ബൊക്കെ, നോട്ടുമാല എന്നിവ നല്‍കിയുള്ള സ്വീകരണം പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥിക്കു കോവിഡ് സ്ഥിരീകരിച്ചാല്‍
സ്ഥാനാര്‍ഥിക്കു കോവിഡ് പോസിറ്റിവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വരികയോ ചെയ്യുന്നപക്ഷം ഉടന്‍ പ്രചാരണ രംഗത്തുനിന്നു മാറിനില്‍ക്കണം. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം പൂര്‍ണമായി ഒഴിവാക്കണം. റിസര്‍ട്ട് നെഗറ്റിവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍ പ്രവര്‍ത്തനം പാടുള്ളൂ കളക്ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫിസര്‍മാരുടെ കാര്യാലയങ്ങളിലും മറ്റ് ഓഫിസുകളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിലെത്തുന്ന പൊതുജനങ്ങളും ഇക്കാര്യങ്ങള്‍ പാലിക്കാന്‍ സന്നദ്ധരാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
ബ്ലോക്ക് ലെവല്‍ ട്രെയിനര്‍മാര്‍ക്കു പരിശീലനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് ലെവല്‍ ട്രെയിനര്‍മാരായി നിയോഗിച്ചിട്ടുള്ളവരുടെ പരിശീലനം ഇന്നു രാവിലെ 10നു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് ലെവല്‍ ഓഫിസര്‍മാര്‍ കൃത്യസമയത്തു പരിശീലനത്തിനെത്തണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
RELATED STORIES
സംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMT