Thiruvananthapuram

എൽകെജി വിദ്യാർഥിനിക്ക് പീഡനം; മധ്യവയസ്കൻ പിടിയിൽ

ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്ത പോലിസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

എൽകെജി വിദ്യാർഥിനിക്ക് പീഡനം; മധ്യവയസ്കൻ പിടിയിൽ
X

തിരുവനന്തപുരം: എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. തിരുവനന്തപുരം ആലംകോട് പുല്ലൂത്തോട്ടം തെങ്ങവിളാകം വീട്ടിൽ വിപിനചന്ദ്രൻ നായർ (53) ആണ് പിടിയിലായത്. അഞ്ചു വയസുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്.

മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത നഗരൂർ പോലിസാണ് വിപിന ചന്ദ്രനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്ത പോലിസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it