തിരുവനന്തപുരത്ത് സിഐടിയു തൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ സിഐടിയു തൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. ചെമ്മരുതി സ്വദേശികളായ ഹമീദ്, ദേവന്‍, നടയറ സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 11 നാണ് ലഹരി ഉപയോഗം ചോദ്യം ചെയ്ത സിഐടിയു തൊഴിലാളിയായ സുല്‍ഫിക്കറിന് വെട്ടേറ്റത്. അക്രമത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.
ഹമീദിന്റെ വീട്ടില്‍ മറ്റ് പ്രതികള്‍ സ്ഥിരമായി എത്തിയിരുന്നു. പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് സുല്‍ഫിക്കറിനെ പ്രതികള്‍ വെട്ടിയത്. ഒന്നാം പ്രതിയായ ഹമീദ് വീട്ടില്‍ നിന്ന് വാളെടുത്ത് നല്‍കുകയും മുഖത്തും കഴുത്തും നോക്കി വെട്ടുകയുമായിരുന്നു. സുല്‍ഫിക്കറിന്റെ മുഖത്താണ് വെട്ടേറ്റത്. ആഴത്തിലുള്ള മുറിവില്‍ 25 സ്റ്റിച്ചുണ്ട്. ഹമീദിനെ കിളിമാനൂര്‍ പൊങ്ങാനാട് ഭാഗത്തുനിന്നും മറ്റ് പ്രതികളെ കോട്ടയം പരുമലപ്പള്ളിയുടെ ഭാഗത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.
RELATED STORIES
പനാമയ്ക്കെതിരായ മല്സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMT