Thiruvananthapuram

നെടുമങ്ങാട് മണ്ഡലത്തില്‍ ഇര്‍ഷാദ് കന്യാകുളങ്ങര എസ്ഡിപിഐ സ്ഥാനാര്‍ഥി

നെടുമങ്ങാട് മണ്ഡലത്തില്‍ ഇര്‍ഷാദ് കന്യാകുളങ്ങര എസ്ഡിപിഐ സ്ഥാനാര്‍ഥി
X

തിരുവനന്തപുരം: നെടുമങ്ങാട് മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഇര്‍ഷാദ് കന്യാകുളങ്ങര മല്‍സരിക്കും. ഇന്ന് കോഴിക്കാട് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ വെമ്പായം ഗ്രാമപ്പഞ്ചായത്തില്‍ കന്യാകുളങ്ങര വാര്‍ഡ് മെമ്പറായിരുന്നു ഇര്‍ഷാദ് കന്യാകുളങ്ങര. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഇര്‍ഷാദ് കന്യാകുളങ്ങര. നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇര്‍ഷാദ് കന്യാകുളങ്ങരയുടെ സാന്നിധ്യം നെടുമങ്ങാട് മണ്ഡലത്തില്‍ വലിയം മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

എല്‍ഡിഎഫ് സിറ്റിങ് സീറ്റായ നെടുമങ്ങാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നത് സിപിഐ നേതാവ് ജി ആര്‍ അനിലാണ്. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എസ്ഡിപിഐ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ഇര്‍ഷാദ് കന്യാകുളങ്ങര ഇടം പിടിച്ചത്.

Next Story

RELATED STORIES

Share it