Thiruvananthapuram

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാപക ദിനം ആചരിച്ചു

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാപക ദിനം ആചരിച്ചു
X

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സേവന പരിപാടികള്‍ സംഘടിപ്പിച്ചു. സ്ഥാപക ദിന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പാളയം ഓഫിസില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ആദില്‍ അബ്ദുര്‍ റഹീം പതാക ഉയര്‍ത്തി നിര്‍വഹിച്ചു. വര്‍ക്കല 'വാല്‍സല്യം' വൃദ്ധസദനത്തില്‍ ഭക്ഷണ കിറ്റ്, മരുന്ന് തുടങ്ങിയവ വിതരണം ചെയ്തു. തോന്നയ്ക്കല്‍ ലാല്‍ ബാഗ് യൂനിറ്റിന് കീഴില്‍ ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിനി മഹേഷ്, ഗോപു എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.

കോവളം മണ്ഡലത്തില്‍ യുവ കവിയും എഴുത്തുകാരനുമായ മെഹബൂബ് പൂവാര്‍(മെഹ്ഫില്‍) കവിതാലാപനം നടത്തി. വിവിധ മണ്ഡലങ്ങളില്‍ അലി സവാദ്, ഇമാദ് വക്കം, ഷഫാന, അഷ്‌കര്‍ എസ്, സുആദ പര്‍വിന്‍, സുഹൈല്‍, നിഷാത്ത്, അജ്മല്‍ ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും സേവന പരിപാടികളും സംഘടിപ്പിച്ചു.


Next Story

RELATED STORIES

Share it