ബിജെപി ജില്ലാ പ്രസിഡന്റിന്റെ വ്യാജ ആരോപണം: എസ്ഡിപിഐ വര്‍ക്കല മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
എസ്ഡിപിഐയ്‌ക്കെതിരേ നുണ പ്രസ്താവന നടത്തിയ വിവി രാജേഷിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വര്‍ക്കല മണ്ഡലം സെക്രട്ടറി എം നസീര്‍

വര്‍ക്കല: കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ നടന്ന ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്ഡിപിഐക്കെതിരെ നടത്തിയ വ്യാജ ആരോപണത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കമെന്ന് എസ്ഡിപിഐ വര്‍ക്കല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ നുണ പ്രചരിപ്പിച്ച് നാട്ടില്‍ അക്രമം നടത്താനുള്ള ശ്രമത്തിനെതിരേ പോലിസ് ശക്തമായ നിയമ നടപടി സ്വീകരിക്കണം. എസ്ഡിപിഐക്കാര്‍ സിപിഎമ്മുമായി ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു എന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇൗ നുണപ്രചരണം ജനം തിരിച്ചറിയണം. ബിജെപി ജില്ല പ്രസിഡന്റിന്റേത് തരംതാണ പ്രസ്താവനയാണ്.
ബിജെപി നേതാവ് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍, അക്രമത്തില്‍ പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ പേരുകള്‍ അദ്ദേഹം പുറത്ത് വിടണം. നേതാവ് അണികള്‍ക്ക് മറ്റുള്ളവരില്‍ നിന്നും അടി വാങ്ങി കൊടുത്തിട്ട് അത് എസ്ഡിപിഐയുടെ തലയില്‍ വെക്കാന്‍ നോക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. എസ്ഡിപിഐയ്‌ക്കെതിരേ നുണ പ്രസ്താവന നടത്തിയ വിവി രാജേഷിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി വര്‍ക്കല മണ്ഡലം സെക്രട്ടറി എം നസീര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT