Pathanamthitta

വാക്‌സിനെടുത്തിട്ടും പേവിഷബാധ; സംസ്ഥാനത്ത് മൂന്നാമത്തെ കേസ് പത്തനംതിട്ടയില്‍; 13കാരിയുടെ മരണവും പേവിഷബാധയേറ്റ്

വാക്‌സിനെടുത്തിട്ടും പേവിഷബാധ; സംസ്ഥാനത്ത് മൂന്നാമത്തെ കേസ് പത്തനംതിട്ടയില്‍; 13കാരിയുടെ മരണവും പേവിഷബാധയേറ്റ്
X

പത്തനംതിട്ട: സംസ്ഥാനത്ത് വാക്സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ മൂന്നാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഏപ്രില്‍ 9ന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്.

ഡിസംബര്‍ 13ന് ആയിരുന്നു കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. ഇതേ തുടര്‍ന്ന് കുട്ടിയെ ജില്ല ആശുപത്രിയിലെത്തിച്ച് വാക്സിന്‍ ഡോസ് എടുത്തിരുന്നു. എന്നാല്‍ ഏപ്രില്‍ 3ന് കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. കുട്ടിയെ ആക്രമിച്ച നായ മൂന്നാം നാള്‍ ചത്തു. പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 9ന് ആണ് കുട്ടി മരിച്ചത്. നായയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ മൂന്നാമത്തെ സംഭവമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേവിഷ പ്രതിരോധ ചികിത്സ തുടരെ ഫലിക്കാതെ വരുന്നതില്‍ സംസ്ഥാനത്ത് വലിയ രീതിയില്‍ ആശങ്ക ഉയരുന്നുണ്ട്.കൃത്യമായി വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും എടുത്തിട്ടും കൊല്ലം ജില്ലയില്‍ ഏഴ് വയസ്സുകാരിക്കും പേ വിഷബാധ ഉണ്ടായി.

ഇതേ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ കുട്ടി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രി വെന്റിലറ്ററില്‍ കഴിയുകയാണ്. വാക്സിന്റെ ഒരു ഡോസ് മാത്രം ബാക്കിനില്‍ക്കെ ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് വീടിനുള്ളില്‍ കഴിയുകയായിരുന്ന എട്ട് വയസുകാരിക്ക് അപ്രതീക്ഷിതമായി തെരുവുനായയുടെ കടിയേല്‍ക്കുന്നത്.

അടുത്തിടെ മലപ്പുറത്ത് വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരണപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it