പത്തനംതിട്ട നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം

പത്തനംതിട്ട നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം

പത്തനംതിട്ട: നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം. സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നുമാണ് മൊബൈല്‍ പാര്‍ട്‌സുകളും ഫോണുകളും നഷ്ടമായത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് പരാതിയില്‍ പറയുന്നു. പത്തനംതിട്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നുരാവിലെ ഷോപ്പ് തുറക്കാന്‍ കടയുടമ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയിലാണ് മോഷണമെന്നാണ് തെളിവെടുപ്പ് നടത്തിയ പോലിസിന്റെ പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top