എസ്ഡിപിഐക്കും പോലിസിനുമെതിരേ വ്യാജവാർത്ത: ജനം ടിവിക്കെതിരേ എസ്പിക്ക് പരാതി നൽകി

പ്രളയകാലത്ത് ആറൻമുള പോലിസ് സ്റ്റേഷനിൽ നിന്നും നാല് ബയണറ്റുകൾ മോഷണം പോയതായും അതിൽ ഒരെണ്ണം എസ്ഡിപിഐ നേതാവിന്റെ പക്കൽ നിന്നും മറ്റുള്ളവ പോലിസ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും കണ്ടെത്തിയെന്നാണ് ജനം ടിവി വ്യാജവാർത്ത നൽകിയത്.

എസ്ഡിപിഐക്കും പോലിസിനുമെതിരേ വ്യാജവാർത്ത: ജനം ടിവിക്കെതിരേ എസ്പിക്ക് പരാതി നൽകി

പത്തനംതിട്ട: എസ്ഡിപിഐയേയും പോലിസിനേയും അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത നൽകിയ ജനം ടിവിക്കെതിരേ പോലിസിൽ പരാതി. ജനം ടിവി ന്യൂസ് എഡിറ്റർ, പത്തനംതിട്ട ബ്യൂറോ ചീഫ് എന്നിവർക്കെതിരേ എസ്ഡിപിഐ ആറൻമുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിമാണ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകിയത്.

കഴിഞ്ഞ നാലിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പ്രളയകാലത്ത് ആറൻമുള പോലിസ് സ്റ്റേഷനിൽ നിന്നും നാല് ബയണറ്റുകൾ മോഷണം പോയതായും അതിൽ ഒരെണ്ണം എസ്ഡിപിഐ നേതാവിന്റെ പക്കൽ നിന്നും മറ്റുള്ളവ പോലിസ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും കണ്ടെത്തിയെന്നുമാണ് ജനം ടിവി വാർത്ത നൽകിയത്. എന്നാൽ പോലിസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലായെന്ന് വ്യക്തമായി. ഇക്കാര്യം ജനം ടിവിയുടെ തിരുവനന്തപുരം, പത്തനംതിട്ട ഓഫിസുകളിൽ വിളിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല.

തിരഞ്ഞെടുപ്പ് കാലത്ത് വ്യാജവാർത്ത നൽകി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിക്കാനും എസ്ഡിപിഐയെ അപമാനിക്കാനും ഉദ്ദേശിച്ചാണ് വ്യാജ വാർത്ത നൽകിയതെന്ന് പരാതിയിൽ പറയുന്നു. ഇല്ലാത്ത സംഭവത്തിന്റെ പേരിൽ പോലിസ് സേനയെ അപകീർത്തിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി കൈക്കൊള്ളുമെന്ന് എസ്പിയുടെ ഓഫീസ് അറിയിച്ചു.

പ്രളയ സമയത്ത് ആറന്മുള പ്രദേശത്ത് എസ്ഡിപിഐ നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് വലിയ സ്വീകാര്യതയാണ് ആ പ്രദേശങ്ങളിൽ പാർട്ടിക്കുള്ളത്. ഇതിൽ വിളറിപൂണ്ട ആർഎസ്എസ് പടച്ചുവിടുന്ന കള്ളക്കഥകളാണ് സ്വന്തം ചാനലിലൂടെ പ്രചരിപ്പിക്കുന്നതെന്ന് എസ്ഡിപിഐ ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം പറഞ്ഞു.

RELATED STORIES

Share it
Top