വിദ്യാര്‍ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ്ഭവന്‍ മാര്‍ച്ച്: ഐക്യദാര്‍ഢ്യസംഗമം സംഘടിപ്പിക്കും

പാലക്കാട്: ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ ഒക്ടോബര്‍ 16ന് പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡ്, 18ന് മേലേ പട്ടാമ്പിയിലുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പാലക്കാട് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, പട്ടാമ്പിയില്‍ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ഥാക്കൂര്‍ വിഭാഗക്കാരുടെ ക്രൂരബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയാണ് മഥുരയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് കാംപസ് ഫ്രണ്ട് ദേശീയ നേതാക്കളായ അതീഖുര്‍റഹ്മാന്‍, മസൂദ് ഖാന്‍ എന്നിവരെയും മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും യുപി പോലിസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്.
പിന്നീട് കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കൊല്ലം, അഞ്ചല്‍ സ്വദേശി റഊഫ് ശരീഫിനെയും കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചിരുന്നു. യുപി പോലിസിന്റെ അന്യായ നടപടിക്കെതിരേയാണ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്താഖ് ഉസ്മാന്‍, ജില്ലാ സെക്രട്ടറി ഉനൈസ് അഹമ്മദ്, വൈസ് പ്രസിഡന്റ് ആസിഫ് വല്ലപ്പുഴ എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT