സ്ത്രീകള്‍ സിപിഎം പാര്‍ട്ടി ഓഫീസിന് ചുറ്റും വനിതാമതില്‍ പണിയണം: തുളസീധരന്‍ പള്ളിക്കല്‍

ചെറുപ്പളശേരി സിപിഎം ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ യുവതിയെ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ അല്‍ഭൂതമുളവാക്കുന്ന കാര്യമല്ല. പാര്‍ട്ടി നേതാക്കന്മാരുടെ വഴിയെ അണികളും സഞ്ചരിക്കുന്നതിനു തെളിവാണിത്.

സ്ത്രീകള്‍ സിപിഎം പാര്‍ട്ടി ഓഫീസിന് ചുറ്റും വനിതാമതില്‍ പണിയണം: തുളസീധരന്‍ പള്ളിക്കല്‍

പാലക്കാട്: സിപിഎം നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പീഡനത്തില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ സിപിഎം ഓഫീസുകള്‍ക്കു ചുറ്റും വനിതാമതില്‍ പണിയണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. ഇതിനായി കേരളത്തിലെ സ്ത്രീകള്‍ ഒന്നിച്ച് രംഗത്തിറങ്ങണം. ചെറുപ്പളശേരി സിപിഎം ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ യുവതിയെ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ അല്‍ഭൂതമുളവാക്കുന്ന കാര്യമല്ല. പാര്‍ട്ടി നേതാക്കന്മാരുടെ വഴിയെ അണികളും സഞ്ചരിക്കുന്നതിനു തെളിവാണിത്.

പാര്‍ട്ടി ഓഫീസുകള്‍ പീഡന കേന്ദ്രങ്ങളാവുന്നതും എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഎമ്മുകാര്‍ പീഡന വീരന്‍മാരാവുന്നതും പിണറായി വിജയന്‍ കേരളം ഭരിക്കുമ്പോള്‍ അനുയായികള്‍ക്ക് ഭയമില്ലാതെ എന്ത് കൊള്ളരുതായ്മയും ചെയ്യാമെന്ന ധൈര്യത്തിലാണ്. പീഡനത്തിന്റെ തീവ്രത അളന്ന് പ്രതിസ്ഥാനത്തുള്ളവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന കമ്മറ്റിയെ പാര്‍ട്ടി സെക്രട്ടറി കോടിയേരിയാണോ മുഖ്യമന്ത്രി പിണറായിയാണോ പ്രഖ്യാപിക്കുന്നതെന്ന ആകാംക്ഷയിലാണ് ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SDR

SDR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top