ആര്‍എസ്എസ് നടത്തിയ വധശ്രമത്തിനെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കണം: എസ്ഡിപിഐ

പാലക്കാട്: എസ്ഡിപിഐ പാറ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സക്കീറിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചതിനെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി. യാതൊരു പ്രകോപനവുമില്ലാതെ ആര്‍എസ്എസ് ഗൂഢാലോചന പ്രകാരം നടന്ന ഈ ആക്രമണം നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണ്. വര്‍ഷങ്ങളായി എലപ്പുള്ളി പ്രദേശത്ത് ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടികൊണ്ടിരിക്കുകയാണ്.
രണ്ടുവര്‍ഷം മുമ്പാണ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യംവച്ച് പ്രദേശത്ത് വ്യാപക ആക്രമണം നടത്തിയതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന നിഷ്‌ക്രിയത്വം സംഘപരിവാറിന് അഴിഞ്ഞാടാനുള്ള അവസരമുണ്ടാവുകയാണ് ചെയ്യുന്നത്. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിനെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം.
ആര്‍എസ്എസ് ഭീകരര്‍ എസ്ഡിപിഐ നേതാവ് സക്കീറിനെതിരേ നടത്തിയ വധശ്രമത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട പോലിസ് അധികാരികള്‍ തയ്യാറാവണം. ആര്‍എസ്എസ് നാരാധമന്‍മാരുടെ ഈ അക്രമത്തിനെതിരേ നാളെ ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സക്കീറിനെ കോയമ്പത്തൂലെ സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
RELATED STORIES
അല്‍ നസ്റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍...
2 Feb 2023 6:22 AM GMT