ജീവനക്കാര്‍ കുറവുള്ള തസ്തികകളില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ശൂന്യവേതന അവധി അനുവദിക്കില്ല; മനുഷ്യാവകാശ കമ്മീഷനില്‍ ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്

പാലക്കാട്: ആരോഗ്യവകുപ്പില്‍ ജീവനക്കാര്‍ കുറവുള്ള തസ്തികകളില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ശൂന്യവേതനാവധി അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദുര്‍ലഭ വിഭാഗത്തിലുള്ള ജീവനക്കാര്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ അവധിക്ക് അപേക്ഷ നല്‍കിയാല്‍ നിരസിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരിക്കെ അവധിക്ക് അപേക്ഷ നല്‍കിയ ചുണ്ടംപൊറ്റ സ്വദേശി സമര്‍പ്പിച്ച പരാതിയുമായി ബന്ധപ്പെട്ട റിപോര്‍ട്ടിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
പരാതിക്കാരന് 10 വര്‍ഷത്തെ ശൂന്യവേതനാവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് 5 വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ സര്‍വീസില്‍നിന്നും പിരിച്ചുവിടുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി കേസ് തീര്‍പ്പാക്കി.
RELATED STORIES
ഇടുക്കിയില് വിദ്യാര്ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT