പാലക്കാട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: കോട്ടായി ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. കിഴക്കുമുറി മണി (56), മകന്‍ ഇന്ദ്രജിത്ത് (24), മകള്‍ രേഷ്മ (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിയെയും സുശീലയെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കോട്ടായി പോലിസ് അറിയിച്ചു.
പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ പ്രതി വീട്ടുകാരെ വിളിച്ചുണര്‍ത്തി ആക്രമിക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികളെത്തിയതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പെട്രോള്‍, വെട്ടുകത്തി, കല്ലുപൊട്ടിക്കുന്നതിനുപയോഗിക്കുന്ന തോട്ട എന്നിവ പോലിസ് കണ്ടെടുത്തു.
മദ്യക്കുപ്പിയും ലഭിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ വലതു കൈപ്പത്തിയും രേഷ്മയുടെ രണ്ടുവിരലും അറ്റ നിലയിലാണ്. മണിയുടെയും സുശീലയുടെയും പരിക്ക് ഗുരുതരമാണ്. രേഷ്മ ബംഗളൂരു ആര്‍പിഎഫില്‍ ജോലിചെയ്യുകയാണ്. മുകേഷുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് രേഷ്മ പിന്‍മാറിയതിലുള്ളപ്രതികാരമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മുകേഷിന്റെ അമ്മയുടെ സഹോദരി പുത്രിയാണ് രേഷ്മ. മുകേഷിനായി പോലിസ് തിരച്ചില്‍ നടത്തുന്നുണ്ട്.
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്ധന: യൂത്ത് കോണ്ഗ്രസിന്റെ നിയമസഭാ മാര്ച്ചില് സംഘര്ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്ലമെന്റില് പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്ക്കിയില് ശക്തമായ ഭൂചലനം; വന് നാശനഷ്ടമെന്ന് റിപോര്ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില് ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിച്ചു...
5 Feb 2023 3:12 AM GMT