Palakkad

ലോക്ക് ഡൗണ്‍: ചെമ്മാണംതോട് കോളനി നിവാസികള്‍ പട്ടിണിയില്‍; തുണയായി എസ് ഡിപി ഐ

ലോക്ക് ഡൗണ്‍: ചെമ്മാണംതോട് കോളനി നിവാസികള്‍ പട്ടിണിയില്‍; തുണയായി എസ് ഡിപി ഐ
X

പാലക്കാട്: കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മീങ്കര ചെമ്മാണംതോട് കോളനി നിവാസികള്‍ക്ക് പട്ടിണിക്കാലമായി. കോളനിയിലെ നിരവധി കുടുംബങ്ങളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം പട്ടിണിയിലായത്. വിവരമറിഞ്ഞ് എസ് ഡിപി ഐ പ്രവര്‍ത്തകരെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കി. എസ് ഡിപി ഐ നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി ചുള്ളിയാര്‍ മുജീബ് കോളനി സന്ദര്‍ശിക്കുകയും തല്‍ക്കാലം ഒരാഴ്ച്ചത്തേക്കുള്ള ഭക്ഷ്യവിഭവങ്ങള്‍ മുതല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ച് കൊടുക്കുകയും ചെയ്തു. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവാനുള്ള റേഷന്‍ കാര്‍ഡടക്കമുള്ള രേഖകള്‍ ഇല്ലാതെയാണ് കോളനിയിലെ 15 ലധികം കുടുംബങ്ങള്‍ കഴിയുന്നത്. നെന്മാറ നിയോജ മണ്ഡലം സെക്രട്ടറി മുജീബ്, മണ്ഡലം കമ്മിറ്റിയംഗം നിസാര്‍, മുതലമട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബാസ് എന്നിവരാണ് അടിയന്തിര സഹായം എത്തിക്കാന്‍ നേതൃത്വം നല്‍കിയത്.


Next Story

RELATED STORIES

Share it